ഇന്ത്യ-ബംഗ്ലാദേശ് ടി20 പരമ്പരയ്ക്ക് ഞായറാഴ്ച തുടക്കം

ന്യൂദൽഹി: ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ ടി20 പരമ്പരയ്ക്ക് ഞായറാഴ്ച ദില്ലിയില്‍ തുടക്കമാവും. രാത്രി ഏഴു മണിക്ക് ദില്ലിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് അയൽക്കാർ തമ്മിലുള്ള പോരാട്ടം. വിരാട് കോലിക്കു വിശ്രമം അനുവദിച്ചതിനാൽ ഹിറ്റ്മാൻ രോഹിത് ശർമ്മയാണ് ടീം ഇന്ത്യയെ നയിക്കുന്നത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയ്ക്ക് വിജയത്തുടക്കം ലക്ഷ്യമിട്ടാണ് ഇന്ത്യ ദില്ലിയിലെത്തിയിട്ടുള്ളത്. മഹമ്മൂദുള്ള നയിക്കുന്ന ബംഗ്ലാദേശും വിജയപ്രതീക്ഷ പുലർത്തുന്നു.
ഇന്ത്യയ്ക്കു വേണ്ടി മലയാളി താരം സഞ്ജു സാംസണ്‍ കളിക്കുമോയെന്നാണ് മലയാളികള്‍ ഉറ്റുനോക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തെ തുടര്‍ന്നാണ് സഞ്ജുവിനെ ഇന്ത്യന്‍ ടീമിലേക്കു തിരിച്ചു വിളിച്ചത്. വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് ടീമിലുള്ളതിനാല്‍ സഞ്ജു ബാറ്റ്‌സ്മാനായി മാത്രമായിരിക്കും കളിക്കുകയെന്ന് ടീം പ്രഖ്യാപന വേളയില്‍ മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് വ്യക്തമാക്കിയിരുന്നു.
മുംബൈയില്‍ നിന്നുള്ള യുവ ഓള്‍റൗണ്ടര്‍ ശിവം ദുബെ ഇന്ത്യക്കു വേണ്ടി ദില്ലി ടി20യില്‍ അരങ്ങേറിയേക്കുമെന്ന് സൂചനയുണ്ട്. നിലവില്‍ ക്രുനാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ് ദുബെയെക്കൂടാതെ ഓള്‍റൗണ്ടര്‍മാരായി സംഘത്തിലുള്ളത്.
ബംഗ്ലാദേശിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായ ഷാക്വിബുല്‍ ഹസന് ഐസിസിയുടെ വിലക്കുണ്ടായതിനെ തുടർന്നുള്ള നഷ്ടം എങ്ങനെ മറികടക്കുമെന്നതാണ് ബംഗ്ലാദേശ് നേരിടുന്ന പ്രധാന വെല്ലുവിളി. ഷാക്വിബിനെ നഷ്ടമായതോടെയാണ് ടീമിന്റെ ക്യാപ്റ്റനായി മഹമ്മൂദുള്ളയെ നിയമിച്ചത്. ഷാക്വിബ് മാത്രമല്ല ഓപ്പണര്‍ തമീം ഇഖ്ബാല്‍ ഇല്ലാത്തതും ബംഗ്ലാദേശിന് ക്ഷീണമാവും.
ദില്ലിയിലെ അന്തരീക്ഷ മലിനീകരണം ടീമുകൾക്ക് വെല്ലുവിളിയാവുന്നുണ്ട്. അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്നു രാജ്യതലസ്ഥാനത്ത് പൊതുജനാരോഗ്യ അടിയന്തരാവസ്ഥ നിലവിലുണ്ട്. മാസ്‌കുകള്‍ ധരിച്ചാണ് ടീമുകൾ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയത്. മല്‍സരം നേരത്തേ ഷെഡ്യൂള്‍ ചെയ്തതിനാല്‍ അവസാന നിമിഷം വേദി മാറ്റുകയെന്നത് അസാധ്യമാണെന്ന് ബിസിസിഐ അറിയിച്ചിരുന്നു.
ടീം ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ശിവം ദുബെ, ക്രുനാല്‍ പാണ്ഡ്യ, യുസ്വേന്ദ്ര ചഹല്‍, ശര്‍ദ്ദുല്‍ താക്കൂര്‍, ദീപക് ചഹര്‍, ഖലീല്‍ അഹമ്മദ്.
ബംഗ്ലാദേശ്- സൗമ്യ സര്‍ക്കാര്‍, മുഹമ്മദ് നയീം, ലിറ്റണ്‍ ദാസ്, അഫീഫ് ഹുസൈന്‍, മഹമ്മൂദുള്ള (ക്യാപ്റ്റന്‍), മുഷ്ഫിഖുര്‍ റഹീം, മൊസാദെക് ഹുസൈന്‍, മുഹമ്മദ് മിഥുന്‍, അബു ഹൈദര്‍, മുസ്തഫിസുര്‍ റഹ്മാന്‍, ഷെയ്ഫുല്‍ ഇസ്ലാം.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ