• 15 Nov 2019
  • 10: 03 PM
Latest News arrow

എഴുത്തച്ഛൻ പുരസ്ക്കാരം ആനന്ദിന്

തിരുവനന്തപുരം: കേരള സർക്കാറിന്റെ ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്ക്കാരം സാഹിത്യകാരൻ ആനന്ദിന് നൽകാൻ തീരുമാനിച്ചു. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്ക്കാരം.അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്ക്കാരം. വൈശാഖൻ അദ്ധ്യക്ഷനായ സമിതിയാണ് പുരസ്‌ക്കാരജേതാവിനെ തിരഞ്ഞെടുത്തത്.