• 27 May 2020
  • 03: 00 PM
Latest News arrow

ഗോഡ്ഫാദര്‍ ഇല്ലാത്തത് വിനയായി; മനസ്സിന്റെ ബലം കൊണ്ടാണ് പിടിച്ചുനിന്നത്; തുറന്ന് പറഞ്ഞ് നരേയ്ന്‍

സിനിമയില്‍ ഗോഡ്ഫാദര്‍ ഇല്ലാത്തത് വിനയായെന്ന് നടന്‍ നരേയ്ന്‍. ഗോഡ്ഫാദര്‍ എന്നത് അനിഷേധ്യമായ സത്യമാണ്. ഉണ്ടെങ്കില്‍ നല്ലതായിരുന്നു. ഒറ്റയാള്‍ പോരാട്ടമായിരുന്നു. അതിന്റെ പ്രശ്‌നങ്ങളെല്ലാം ഉണ്ടായി. ഇപ്പോള്‍ കൈഥി എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നരേയ്ന്‍ പറഞ്ഞു. 

മലയാളത്തിലും തമിഴിലും ഒരുപോലെ സിനിമകള്‍ കമ്മിറ്റ് ചെയ്തു. അതോടെ അവിടെയുമില്ല, ഇവിടെയുമില്ല എന്ന മട്ടായി. സിനിമയില്ലാതെ ഒരു കൊല്ലത്തോളം വെറുതെ ഇരിക്കേണ്ടി വന്നു. മനസ്സിന്റെ ബലം കൊണ്ടാണ് പിടിച്ചു നിന്നത്. തമിഴിലെ നല്ല പ്രൊജക്ടുകള്‍ ഇടയില്‍ വെച്ച് നിന്നുപോയി. രണ്ടു മൂന്ന് സിനിമകള്‍ക്ക് പ്രോപ്പറായിട്ടുള്ള റിലീസ് കിട്ടിയില്ലെന്നും നരേയ്ന്‍ പറഞ്ഞു. 

ക്ലാസ്‌മേറ്റ്‌സിന് ശേഷം മലയാള സിനിമയില്‍ ശക്തമായ സാന്നിധ്യമാകാന്‍ നരേന് കഴിഞ്ഞിട്ടില്ല. കഴിവുള്ള നടനെന്ന പേരുള്ളപ്പോഴും മലയാള സിനിമയില്‍ നിന്നും അപ്രത്യക്ഷമായ പോലെയായിരുന്നു ഈ നടന്‍. ഇപ്പോള്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈത്തിയില്‍ സഹനായക വേഷം ചെയ്ത് ശക്തമായ തിരിച്ചുവരവാണ് നരേയ്ന്‍ നടത്തിയിരിക്കുന്നത്.  സ്വാഭാവിക അഭിനയം കാഴ്ച വെച്ച നരേയ്‌ന്റെ പ്രകടനം നിരൂപകപ്രശംസ നേടുന്നുണ്ട്. ചിത്രവും വന്‍ ഹിറ്റായിരിക്കുകയാണ്. 

Editors Choice