ഫ്രഞ്ച് ഓപ്പൺ സിംഗിൾസിൽ സിന്ധുവും സൈനയും പുറത്ത്; ഡബിൾസിൽ സാത്വിക്-ചിരാഗ് സഖ്യം സെമിയില്‍

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍നിന്നും ഇന്ത്യയുടെ പ്രതീക്ഷകളായിരുന്ന ലോകചാമ്പ്യൻ പി.വി സിന്ധുവും സൈന നെഹ്‌വാളും പുറത്തായി. ക്വാര്‍ട്ടർ ഫൈനലിൽ തായ്‌വാന്റെ തായ് സു യിങ്ങിനോടാണ് സിന്ധു പരാജയപ്പെട്ടത്. സ്‌കോര്‍: 16-21, 26-24, 17-21. സൈന നെഹ്‌വാൾ കൊറിയയുടെ കൗമാരതാരം ആന്‍ സി യങ്ങിനോടാണ് തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 20-22, 21-23.
ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ്ങിനോട് സിന്ധു മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. ആദ്യ സെറ്റ് കൈമോശം വന്നെങ്കിലും രണ്ടാം സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാടി സിന്ധു സെറ്റ് സ്വന്തമാക്കി. എന്നാല്‍, നിർണ്ണായകമായ മൂന്നാം സെറ്റില്‍ അവസാന പോയിന്റുകൾ നഷ്ടപ്പെട്ടതോടെ തോൽവി വഴങ്ങി.
ഡെന്മാര്‍ക്ക് ഓപ്പണില്‍ പിവി സിന്ധുവിനെ വീഴ്ത്തിയ കൊറിയയുടെ കൗമാരതാരം ആന്‍ സി യങ്ങാണ് സൈന നെഹ്‌വാളിനെയും അട്ടിമറിച്ചത്. രണ്ട് സെറ്റിലും സി യങ്ങ് സൈനയുടെ വെല്ലുവിളി മറികടന്നു.
അതെ സമയം, ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി സാത്വിക്‌സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം സെമിയില്‍ കടന്നു. ഡെന്മാര്‍ക്കിന്റെ കിം ആസ്ട്രപ്- ആന്‍ഡ്രേസ് സ്‌കാര്‍പ് സഖ്യത്തെ 21-13, 22-20 എന്ന സ്‌കോറിലാണ് സാത്വിക്‌സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം കീഴ്‌പ്പെടുത്തിയത്.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ