• 13 Nov 2019
  • 08: 45 AM
Latest News arrow

7 മാസം കൊണ്ട് 2500 പേര്‍ ചേര്‍ന്നൊരുക്കിയ സെറ്റ്; ഇത് മറ്റൊരു ബാഹുബലിയോ... ? മാമാങ്കത്തിന്റെ മേക്കിങ് വീഡിയോ

മമ്മൂട്ടിയെ നായകനാക്കി എം പദ്മകുമാര്‍ ഒരുക്കിയ മാമാങ്കം എന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ റിലീസ് ചെയ്തു. മാമാങ്കം എന്ന വലിയ ഉത്സവത്തെ പുനരവതരിപ്പിച്ചതെങ്ങിനെ എന്നാണ് വിഡിയോയില്‍ കാണിക്കുന്നത്. വലിയൊരു തരിശ് ഭൂമിയാണ് ഇതിനായി തെരഞ്ഞെടുത്തത്. 7 മാസം കൊണ്ട് 2500 പേര്‍ ചേര്‍ന്ന് പണിയെടുത്താണ് മാമാങ്കത്തിന്റെ സെറ്റൊരുക്കിയതെന്ന് വീഡിയോയില്‍ പറയുന്നു. ഒരു ട്രെയിലര്‍ മോഡിലാണ് മെയ്ക്കിങ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദനെയും ബാല താരം അച്യുതനെയും വീഡിയോയില്‍ കാണാം. അവസാന ഭാഗത്ത് മാസ് എന്‍ട്രിയായി മമ്മൂട്ടിയുമെത്തുന്നു.