• 22 Sep 2023
  • 02: 48 AM
Latest News arrow

ബി.സി.സി.ഐ പ്രസിഡന്റായി സൗരവ് ഗാംഗുലി ചുമതലയേറ്റു; ജയ് ഷാ സെക്രട്ടറി, ജയേഷ് ജോർജ്ജ് ജോയിന്റ് സെക്രട്ടറി, അരുൺ ധുമൽ ട്രഷറർ

മുംബൈ: ബി.സി.സി.ഐയുടെ പുതിയ പ്രസിഡന്റായി ടീം ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ചുമതലയേറ്റു. മുംബൈയില്‍ നടന്ന വാര്‍ഷിക ജനറല്‍ബോഡി യോഗത്തിലാണ് ഗാംഗുലി അധികാരമേറ്റത്.  ഇക്കാര്യം ബി.സി.സി.ഐ  ഔദ്യോഗികമായി  ട്വീറ്റ് ചെയ്തു. ബി.സി.സി.ഐയുടെ 39-ാം പ്രസിഡന്റാണ് നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായ ഗാംഗുലി. പത്ത് മാസമായിരിക്കും ഗാംഗുലിയുടെ കാലാവധി.

ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ സെക്രട്ടറിയായും ധനകാര്യ സഹമന്ത്രിയും മുന്‍ ബിസിസിഐ പ്രസിഡന്റുമായ അനുരാഗ് ഠാക്കൂറിന്റെ ഇളയ സഹോദരനായ അരുണ്‍ ധുമല്‍ ട്രഷറര്‍ ആയും ചുമതലയേറ്റിട്ടുണ്ട്.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജ്‌ ജോയിന്റ് സെക്രട്ടറി ആയും ചുമതലയേറ്റു. ബി.സി.സി.ഐയുടെ ഭാരവാഹിയാകുന്ന മൂന്നാമത്തെ മലയാളിയാണ് ജയേഷ് ജോര്‍ജ്ജ്.

ബ്രിജേഷ് പട്ടേലാണ് ഐപിഎല്‍ ചെയര്‍മാന്‍. അനുരാഗ് ഠാക്കൂര്‍, എന്‍. ശ്രീനിവാസന്‍ വിഭാഗങ്ങൾ പരസ്പരം ഒത്തുതീര്‍പ്പില്‍ എത്തിയതോടെ എതിരില്ലാതെയാണ് എല്ലാ ഭാരവാഹികളും തിരഞ്ഞെടുക്കപ്പെട്ടത്.

It's official - @SGanguly99 formally elected as the President of BCCI pic.twitter.com/Ln1VkCTyIW

— BCCI (@BCCI) October 23, 2019