• 15 Nov 2019
  • 10: 02 PM
Latest News arrow

ക്രിമിനൽകേസിൽ ഇടപെടാൻ പരിമിതിയുണ്ടെന്ന് 'അമ്മ'യും 'ഫെഫ്‌ക'യും; തൊഴിൽപരമായി മഞ്ജു വാര്യരെ പിന്തുണയ്ക്കും

കൊച്ചി: മഞ്ജു വാര്യർ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ പൊലീസിൽ നൽകിയ പരാതിയിൽ സംഘടനക്ക് ഒന്നും ചെയ്യാനാകില്ലെന്ന് ഇടവേള ബാബു. "ക്രിമിനൽ കേസിൽ ഇടപെടാൻ സംഘടനക്ക് പരിമിതി ഉണ്ട്. അതെ സമയം തൊഴിൽപരമായി മഞ്ജു വാര്യരെ പൂർണമായും പിന്തുണയ്ക്കുന്നു"- ഇടവേള ബാബു പറഞ്ഞു. മഞ്ജു വാര്യർ ഡി.ജി.പിയ്ക്ക് പരാതി നൽകിയതിന് പിറകെ, താരസംഘടനയായ 'അമ്മ'യ്ക്കും  ടെക്‌നീഷ്യന്മാരുടെ സംഘടനയായ 'ഫെഫ്ക'യ്ക്കും ശ്രീകുമാർ മേനോനെതിരെ പരാതിക്കത്ത് നൽകിയിരുന്നു.

ക്രിമിനൽ കേസിൽ ഇടപെടാൻ സംഘടനക്ക് പരിമിതികൾ ഉണ്ട് എന്ന് 'ഫെഫ്ക'യുടെ പ്രസിഡന്റ് ബി ഉണ്ണികൃഷ്ണനും പറഞ്ഞു. ശ്രീകുമാർ മേനോൻ ഫെഫ്ക അംഗം അല്ലാത്തതാണ് കാരണം.

മഞ്ജു വാര്യർ ഡി.ജി.പിയ്ക്ക് നൽകിയ പരാതി  പൊലീസ് ആസ്ഥാനത്തെ പ്രത്യേക സംഘത്തിന് കൈമാറിയിരിക്കുകയാണ്.