''വിധി എന്നത് ബലാത്സംഗം പോലെയാണ്, തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കുക''- ഹൈബി ഈഡന്റെ ഭാര്യയുടെ പോസ്റ്റ് വിവാദത്തില്‍

കൊച്ചി: എറണാകുളം എംപി ഹൈബി ഈഡന്റെ ഭാര്യ അന്ന ലിന്‍ഡയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. കൊച്ചി നഗരത്തില്‍ ഇന്നലെ പെയ്ത കനത്ത മഴയുടെയും വെള്ളക്കെട്ടിന്റെയും പശ്ചാത്തലത്തില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പാണ് വിവാദമാകുന്നത്. 'വിധി എന്നത് ബലാത്സംഗം പോലെയാണ്. തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കുക'' എന്നായിരുന്നു ലിന്‍ഡ കുറിച്ചത്.
കനത്ത മഴയെത്തുടര്‍ന്ന് ജോര്‍ജ് ഈഡന് റോഡിലുള്ള ഹൈബി ഈഡന്റെ വീട്ടില്‍ വെള്ളം കയറിയിരുന്നു. വീട്ടുസാധനങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങിപ്പോയി. വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും വെള്ളത്തിലായിരുന്നു. വീടിന് ചുറ്റും വെള്ളമായതോടെ റെസ്ക്യൂ ബോട്ടില്‍ കുഞ്ഞിനെ ഇരുത്തി മറ്റ് സാധനങ്ങളുമായി സുരക്ഷിത സ്ഥാനത്തേയ്ക്ക് നീങ്ങുന്ന ചിത്രങ്ങളും അന്ന ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ഒപ്പം ഈ ബുദ്ധിമുട്ടുകള്‍ അറിയാതെ സിസ്ലേഴ്സ് ആസ്വദിക്കുന്ന ഹൈബി ഈഡന് എംപിയുടെ വീഡിയോയും അന്ന പങ്കുവെച്ചിരുന്നു.
കുറിപ്പിനെതിരെ നിരവധി പേര് രംഗത്ത് വന്നതോടെ, അന്നഫേസ്ബുക്കില് നിന്നും പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ