ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര സ്വന്തമാക്കി ഇന്ത്യ; ഇന്നിംഗ്സ് വിജയം

റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യ 3-0 ന് ഇന്നിങ്സ് വിജയത്തോടെ പരമ്പര സ്വന്തമാക്കി. ഒരു ദിനം കൂടി ശേഷിക്കെ ഇന്നിങ്സിനും 202 റണ്‍സിനുമാണ് ഇന്ത്യയുടെ വിജയം. ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സില്‍ 133 റണ്‍സിന് പുറത്തായി. ഇതോടെ ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ഒന്നാം സ്ഥാനം ഇന്ത്യ ഭദ്രമാക്കി.
നാലാം ദിനം 12 പന്തുകള്‍ നേരിട്ട ദക്ഷിണാഫ്രിക്ക ഒരു റണ്‍ മാത്രമാണ് കൂട്ടിച്ചേർത്തത്. അതിനിടയില്‍ ശേഷിച്ച രണ്ട് വിക്കറ്റുകളും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. അവസാന രണ്ടു വിക്കറ്റുകളും ഷഹബാസ് നദീമിനാണ്. ത്യുനിസ് ഡിബ്രുയ്ന് (30), ലുംഗി എന്‍ഗിഡി (0) എന്നിവരെ പുറത്താക്കിയാണ് നദീം ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കിയത്.
മൂന്നു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ ബൗളിങിന് കരുത്തതായത്. ഉമേഷ് യാദവും നദീമും രണ്ടും വിക്കറ്റ് വീതമെടുത്തു.
ഇന്ത്യയുടെ ഒന്നാമിന്നിങ്സ് സ്കോറായ 497-നുള്ള മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക ഒന്നാമിന്നിങ്സില്‍ 162-നു പുറത്താവുകയായിരുന്നു.
നേരത്തേ ഓപ്പണര്‍ രോഹിത് ശര്‍മയുടെ (212) ഡബിള്‍ സെഞ്ച്വറിയും വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ (115) സെഞ്ച്വറിയുമാണ് ഇന്ത്യയെ ശക്തമായ സ്കോറിലെത്തിച്ചത്.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ