• 13 Nov 2019
  • 08: 46 AM
Latest News arrow

മുസ്ലീംകളെ ബഹിഷ്‌കരിക്കണമെന്ന് പറയുന്നവരെ ഫോളോ ചെയ്ത് പ്രധാനമന്ത്രി മോദി

മുസ്ലീംകളെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് ആഹ്വാനം ചെയ്യുന്നവരെ ട്വിറ്ററില്‍ ഫോളോ ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗായി മാറിയ 'മുസ്ലീമോം കോ സമ്പൂര്‍ണ് ബഹിഷ്‌കാര്‍' എന്ന ഹാഷ്ടാഗില്‍ പ്രചാരണം നടത്തുന്ന സംഘപരിവാര്‍ അനുകൂലികളെയാണ് പ്രധാനമന്ത്രി ഫോളോ ചെയ്യുന്നത്. 

ഇതില്‍ ഗോവിന്ദ് ഹിന്ദു എന്നയാള്‍ പ്രധാനമന്ത്രി തന്നെ ഫോളെ ചെയ്യുന്ന വിവരം സ്‌ക്രീന്‍ ഷോട്ട് അടക്കം കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിന് പോസ്റ്റ് ചെയ്തിരുന്നു. '' ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. ഞാന്‍ ആരാധിക്കുന്ന നരേന്ദ്രമോദിജി എന്നെ ഫോളോ ചെയ്തിരിക്കുന്നു.'' എന്നാണ് ഗോവിന്ദ് ട്വീറ്റ് ചെയ്തിരിക്കുന്നത്. മോദിയ്ക്ക് പുറമേ, കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയല്‍, സിആര്‍ ചൗധരി, ബിജെപി ദേശീയ സെക്രട്ടറി സുനില്‍ ദേവ്ധര്‍ തുടങ്ങിയവരും ഗോവിന്ദ് ഹിന്ദുവിനെ ഫോളോ ചെയ്യുന്നുണ്ട്.