• 04 Oct 2023
  • 05: 41 PM
Latest News arrow

''ബോലോ തരാരരാ''; പാട്ടുപാടി ട്രാഫിക് ബോധവല്‍ക്കരണം; ഈ പൊലീസുകാരന്‍ ഇന്റര്‍നെറ്റിലെ പുതിയ ഹീറോ

ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിന് ജനങ്ങളെ ബോധവത്കരിക്കാന്‍ പെടാപാട് പെടുന്നവരാണ് ട്രാഫിക് പൊലീസുകാര്‍. കാര്യമായ പ്രയോജനമുണ്ടാകില്ലെങ്കിലും തങ്ങളുടെ കടമ പൊലീസുകാര്‍ നിര്‍വഹിക്കുക തന്നെ ചെയ്യും. അത്തരത്തില്‍ ആത്മാര്‍ത്ഥതയോടെ തന്റെ കര്‍ത്തവ്യം അനുഷ്ഠിച്ച ഒരു പൊലീസുകാരനാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ താരമായിരിക്കുന്നത്.

ട്രാഫിക് നിയന്ത്രിക്കാനും ജനങ്ങളെ ബോധവല്‍ക്കരിക്കാനും വ്യത്യസ്തമായ രീതി ആവിഷ്‌കരിച്ചിരിക്കുകയാണ് ചണ്ഡീഗഢിലെ ഒരു പൊലീസുകാരന്‍. പഞ്ചാബി ഗായകന്‍ ദാലേര്‍ മെഹന്ദിയുടെ പ്രശസ്ത ഗാനം 'ബോലോ തരാരരാ' എന്ന പാട്ടിന് പാരടിയുണ്ടാക്കിയാണ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഭുപീന്ദര്‍ സിങ്ങ് ട്രാഫിക് ബോധവല്‍ക്കരണം നടത്തുന്നത്. 

നോ പാര്‍ക്കിങ് എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികളില്‍ മുഴുവന്‍ ട്രാഫിക് ബോധവല്‍ക്കരണത്തിനുള്ള വിവരങ്ങളാണ്. ദലേര്‍ മെഹന്ദി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഭൂപീന്ദര്‍ സിങ്ങിന്റെ വീഡിയോ പങ്കുവെച്ചതോടെയാണ് പുറംലോകം ഈ പൊലീസുകാരന്റെ ആത്മാര്‍ത്ഥത മനസ്സിലാക്കുന്നത്.