• 22 Sep 2023
  • 02: 58 AM
Latest News arrow

ഐഎസ്എൽ ഫുട്‍ബോൾ മാമാങ്കം ഞായറാഴ്ച തുടങ്ങും; ഉദ്‌ഘാടനം ചെയ്യാൻ ദാദ, ആവേശം പകരാൻ ടൈഗർ

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‍ബോൾ മത്സരങ്ങളുടെ ആറാം സീസൺ ഞായറാഴ്ച (20-ന്) ആരംഭിക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (ബിസിസിഐ) നിയുക്ത അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി കൊച്ചിയിൽ ഉദ്‌ഘാടനം നിർവ്വഹിക്കും. ഞായറാഴ്ച വൈകീട്ട് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കുക.

ഒക്ടോബര്‍ 23 -നാണ്  ബിസിസിഐ അധ്യക്ഷനായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ചുമതലയേല്‍ക്കുന്നത്. ഇതിനിടയില്‍ റാഞ്ചിയിൽ 19-ന് നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫ്രീഡം ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം കാണാന്‍ ഗാംഗുലി പദ്ധതിയിട്ടിരുന്നെങ്കിലും ക്രിക്കറ്റ് ഉപേക്ഷിച്ച് ഫുട്‌ബോളിനെത്താൻ തീരുമാനിച്ചിരിക്കുകയാണ് ദാദ. ഉദ്ഘാടനച്ചടങ്ങിന് ആവേശം പകരാന്‍ ബോളിവുഡിലെ യുവതാരങ്ങളായ ടൈഗര്‍ ഷ്‌റോഫും ദിഷ പടാനിയും എത്തുന്നുണ്ട്. 

ഉദ്‌ഘാടനച്ചടങ്ങുകൾക്ക് ശേഷമുള്ള ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും തമ്മിലാണ്.