ആറാം തവണയും 'യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ' അണിഞ്ഞ് മെസ്സി

ബാഴ്‌സലോണ: യൂറോപ്യന്‍ ലീഗുകളിലെ മികച്ച ഗോള്‍ നേട്ടക്കാരനുള്ള 'ഗോള്‍ഡന്‍ ഷൂ' പുരസ്‌കാരം ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി സ്വന്തമാക്കി. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് മെസ്സി 'യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ' കരസ്ഥമാക്കുന്നത്. ഇത് ആറാം തവണയാണ് മെസ്സി 'ഗോള്‍ഡന്‍ ഷൂ' പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്.
2018-19 ലാലിഗ സീസണില്‍ മെസ്സി 36 ഗോളുകള്‍ നേടിയിരുന്നു. പി.എസ്.ജിയുടെ കിലിയന്‍ എംബപ്പെയെ മറികടന്നാണ് മെസ്സി പുരസ്‌കാരം സ്വന്തമാക്കിയത്.
ഏറ്റവും കൂടുതല്‍ തവണ 'യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ' നേടുന്ന താരമെന്ന നേട്ടം കഴിഞ്ഞ തവണ തന്നെ മെസ്സി കരസ്ഥമാക്കിയിരുന്നു. നാലു തവണ ഈ പുരസ്‌കാരം നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് തൊട്ടു പിന്നിൽ.
RECOMMENDED FOR YOU
Editors Choice
- വിനോദിനി ആരാണെന്ന് പോലും അറിയില്ല; കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും സന്തോഷ് ഈപ്പന്
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം