• 31 May 2020
  • 05: 59 AM
Latest News arrow

''കരാര്‍ ലംഘിച്ച് മുടി മുറിച്ചു; ചിത്രത്തോട് സഹകരിക്കുന്നില്ല; ഷെയ്‌നിനെ നിയന്ത്രിക്കുന്നത് മറ്റൊരു സാധനം''- ജോബി ജോര്‍ജ്

നടന്‍ ഷെയ്ന്‍ നിഗത്തെ വധിക്കാന്‍ പദ്ധതിയിട്ടുവെന്ന ആരോപണം നിഷേധിച്ച് നിര്‍മ്മാതാവ് ജോബി ജോര്‍ജ്. അഭിനയിക്കാന്‍ പണം വാങ്ങിയ ശേഷം ഷെയ്ന്‍ ചിത്രത്തോട് സഹകരിച്ചില്ല. സിനിമ കഴിയുന്നതുവരെ മുടി മുറിക്കരുതെന്ന് ഷെയ്‌നുമായി കരാറുണ്ടായിരുന്നു. എന്നാല്‍ ചിത്രീകരണം കഴിയാന്‍ പത്ത് ദിവസം കൂടി മാത്രം മതിയായിരിക്കെ മറ്റൊരു സിനിമയ്ക്ക് വേണ്ടി ഷെയ്ന്‍ മുടി മുറിച്ചത് കരാര്‍ ലംഘനമാണെന്ന് ജോബി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. 

താന്‍ ഉറങ്ങിയ സമയത്താണ് മുടി വെട്ടിയതെന്നായിരുന്നു കരാര്‍ ലംഘനത്തില്‍ ഷെയ്ന്‍ പ്രതികരിച്ചത്. ഇത് പച്ചക്കള്ളമാണെന്ന് ജോബി ജോര്‍ജ് പറഞ്ഞു. ഷെയ്‌നിനെ നിയന്ത്രിക്കുന്നത് മറ്റൊരു സാധനമാണെന്നും അതുകൊണ്ടാണ് തന്റെ മുടി വെട്ടിയതുപോലും അറിഞ്ഞില്ലെന്ന് ഷെയ്ന്‍ പറയുന്നതെന്നും ജോബി ജോര്‍ജ് ആരോപിച്ചു. 

അതിനിടെ തനിക്ക് നേരെ ജോബി വധഭീഷണി മുഴക്കിയെന്ന് ഷെയ്ന്‍ ആരോപിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നു. അതില്‍ ''നിന്നെ ഞാന്‍ ഉറക്കില്ല, എന്റെ സിനിമയുടെ കാര്യം എനിക്കറിയണം'' എന്നാണ് ജോബി, ഷെയ്‌നിനോട് പറയുന്നത്. ഈ സംഭാഷണത്തില്‍ പക്ഷേ, വധിക്കും എന്ന് പറയുന്നില്ല. ''ഞാന്‍ നിന്നെ ഉറക്കില്ല'' എന്ന് പറയുന്നത് വധഭീഷണിയാണെന്ന് പറഞ്ഞാണ് ഷെയ്ന്‍, അമ്മ സംഘടനയ്ക്ക് കത്തയച്ചിരിക്കുന്നത്. 

 

 

Editors Choice