സൗദിയിൽ വാഹനാപകടത്തിൽ ഉംറ തീർത്ഥാടകരായ 35 പേർ മരിച്ചു

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ ഉംറ തീർത്ഥാടകരായ 35 പേർ മരിച്ചു. മദീനയിൽ നിന്നും 170 കിലോമീറ്റർ അകലെ ഹിജ്റ റോഡിൽ അൽ-അഖൽ ഗ്രാമത്തിനടുത്ത് ബുധനാഴ്ച രാത്രി 7 മണിയോടെയായിരുന്നു അപകടം. പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി പ്രസ്സ് ഏജൻസിയാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
ഏഷ്യൻ, അറബ് വംശജരുൾപ്പെടെയുള്ള 39 യാത്രക്കാരുമായി പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവർ ഏത് രാജ്യക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. തീർത്ഥാടകരുമായി പോകുകയായിരുന്നു ബസ് ഒരു ലോഡർ വാഹനത്തിലിടിച്ച് തീപ്പിടിക്കുകയായിരുന്നു. പരിക്കേറ്റ നാല് പേരെ അൽ-ഹംന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.
RECOMMENDED FOR YOU
Editors Choice