• 31 May 2020
  • 05: 20 AM
Latest News arrow

''കടക്ക് പുറത്ത്''; സിസ്റ്റര്‍ ലൂസിയ്‌ക്കെതിരെ വത്തിക്കാന്‍; അപ്പീല്‍ തള്ളി

വത്തിക്കാന്‍/വയനാട്: സഭയില്‍ നിന്നും പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളി. സിസ്റ്റര്‍ ലൂസി കളപ്പുര സഭാ ചട്ടം ലംഘിച്ചെന്നാണ് വത്തിക്കാന്‍ പറയുന്നത്. വത്തിക്കാനില്‍ നിന്നുള്ള മറുപടിക്കത്ത് മഠം അധികൃതര്‍ ഒപ്പിട്ടുവാങ്ങി. എന്നാല്‍ താന്‍ മഠത്തില്‍ നിന്ന് ഇറങ്ങിപ്പോകില്ലെന്നും പൗരസ്ത്യ തിരുസംഘത്തന് മുകളിലുള്ളവര്‍ക്ക് അപ്പീല്‍ നല്‍കുമെന്നും സിസ്റ്റര്‍ ലൂസി പ്രതികരിച്ചു.

ഇന്ന് രാവിലെയാണ് ലത്തീന്‍ ഭാഷയിലുള്ള കത്ത് ലൂസി താമസിക്കുന്ന മഠത്തില്‍ കിട്ടുന്നത്. കത്തില്‍ സിസ്റ്റര്‍ ലൂസിയുടെ അപ്പീല്‍ തള്ളാനായി 11 കാരണങ്ങളാണ് അക്കമിട്ട് നിരത്തിയിരിക്കുന്നത്.

കത്തിനെക്കുറിച്ച് പഠിക്കുമെന്നും പകര്‍പ്പ് പരിശോധിച്ച് ഉടന്‍ തന്നെ പൗരസ്ത്യ തിരുസംഘത്തിന് മുകളിലുള്ളവര്‍ക്ക് അപ്പീല്‍ നല്‍കുമെന്നും സിസ്റ്റര്‍ ലൂസി വ്യക്തമാക്കി. ഒരു ഫോണ്‍കോളിലൂടയെങ്കിലും തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ സഭ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തില്‍ തനിക്ക് മഠത്തില്‍ തുടരാന്‍ അവകാശമുണ്ടെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു. 

Editors Choice