രാജ്യത്തെ ആദ്യ അന്ധ ഐഎഎസ് ഉദ്യോഗസ്ഥ തിരുവനന്തപുരത്തിന്റെ സബ്കളക്ടര്‍; പ്രചോദനം ഈ ജീവിതം

തിരുവനന്തപുരം: രാജ്യത്തെ അന്ധയായ ആദ്യത്തെ വനിതാ ഐഎഎസ് ഓഫീസര്‍ പ്രഞ്ജാല്‍ പട്ടീല്‍ തിരുവനന്തപുരം സബ്കളക്ടറായി ചുമതലയേറ്റു. രാവിലെ പത്ത് മണിയ്ക്ക് കളക്ടറേറ്റിലെത്തി ചുമതലയേറ്റ പ്രഞ്ജാല്‍ പട്ടീല്‍ കേരള കേഡറിലെ കാഴ്ചപരിമിതിയുള്ള ആദ്യ ഐഎഎസ് ഉദ്യോഗസ്ഥയാണ്.
ആറാമത്തെ വയസ്സില്‍ ഒരു അപകടത്തിലാണ് പ്രഞ്ജാലിന് കാഴ്ച ശക്തി പൂര്‍ണമായും നഷ്ടമാകുന്നത്. പക്ഷേ, കാഴ്ച നഷ്ടമായതുകൊണ്ട് തളര്‍ന്ന് മാറി നില്ക്കാന് കുഞ്ഞ് പ്രഞ്ജാല്‍ ഒരുക്കമായിരുന്നില്ല. അവിടെ നിന്നും വിദ്യാഭ്യാസത്തിന്റെ ഔന്നത്യത്തിലേക്കുള്ള അവളുടെ പ്രയാണം പോരാട്ടത്തിന്റേതുകൂടിയായിരുന്നു. അത് ചെന്നു നിന്നതോ 2016ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍. ആദ്യ തവണയില്‍ തന്നെ 773-ാം റാങ്ക് കരസ്ഥമാക്കിയ പ്രഞ്ജാലിന് ഇന്ത്യന്‍ റെയില്‍വേയില്‍ നിയമനം കിട്ടി. എന്നാല്‍ തന്റെ കുറവുകളൊന്നും കുറവുകളല്ലെന്ന് വിശ്വസിച്ച് കഠിനാധ്വാനത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയും അസാധ്യമെന്ന് ലോകം വിളിച്ചുപറയുന്ന നേട്ടങ്ങള്‍ കൊയ്ത പ്രഞ്ജാലിന്റെ കരുത്ത് കാണാന്‍ റെയില്‍വേയ്ക്ക് കഴിഞ്ഞില്ല. പകരം കണ്ണിന് കാഴ്ചയില്ലെന്ന കാരണം പറഞ്ഞ് പ്രഞ്ജാലിന് അവര്‍ ജോലി നിഷേധിച്ചു.
എന്നാല്‍ തന്റെ കണ്ണിലെ ഇരുട്ട് കണ്ട് തന്റെ ജീവിതം ഇരുട്ടിലാക്കാന്‍ നോക്കുന്നവരുടെ മുമ്പില്‍ തലകുനിക്കാന്‍ പ്രഞ്ജാല്‍ തയ്യാറായിരുന്നില്ല. ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ ഇന്റര്‍നാഷ്ണല്‍ സ്റ്റഡീസില്‍ പിഎച്ച്ഡി ചെയ്യുകയായിരുന്ന പ്രഞ്ജാല്‍ വീണ്ടും സിവില്‍ സര്‍വീസ് പരീക്ഷയെഴുതി. ആ വര്‍ഷം 123-ാം റാങ്കോടെ ഐഎഎസ് പദവി കരസ്ഥമാക്കി പ്രഞ്ജാല്‍. തനിക്ക് കുറവുണ്ടെന്ന് പറഞ്ഞ് ജോലി നിഷേധിച്ചവരോടുള്ള ഒരു മധുരപ്രതികാരം കൂടിയായിരുന്നു പ്രഞ്ജാലിന് ഈ വിജയം.
മുംബൈ സ്വദേശിയായ പ്രഞ്ജാല്‍ ഇന്ന് തിരുവനന്തപുരത്തിന്റെ സബ്കളക്ടറായി ചുമതലയേല്‍ക്കുമ്പോള്‍ അത് കേരളത്തിന് അഭിമാനം നല്‍കുന്നതും പ്രചോദനാത്മകവുമാണ്.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍