• 01 Feb 2023
  • 07: 23 AM
Latest News arrow

ഒമാന്‍ എയര്‍ ഒക്ടോബര്‍ 31 വരെയുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കി; കോഴിക്കോട്ടേക്കുള്ള സർവ്വീസും മുടങ്ങും

മസ്‍കറ്റ്: ഒമാന്‍ എയര്‍ ഒക്ടോബര്‍ 31 വരെയുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കി. ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഏര്‍പ്പെടുത്തിയ നിരോധനം തുടരുന്ന സാഹചര്യത്തിലാണ് സര്‍വീസുകള്‍ റദ്ദാക്കാന്‍ കമ്പനി നിര്‍ബന്ധിതമായതെന്ന് ഒമാൻ എയർ അറിയിച്ചു.

ഒമാനില്‍ നിന്ന് കോഴിക്കോട്, ഹൈദരാബാദ്, ജയ്‍പൂര്‍, ഗോവ, കൊളംബോ, കാഠ്‍മണ്ഡു, ജിദ്ദ, സലാല, മദീന, തെ‍ഹ്റാന്‍, ദോഹ, അമ്മാന്‍, നെയ്റോബി, ബാങ്കോക്ക്, ദുബായ്, കുവൈത്ത്, ബഹ്റൈന്‍, ദമ്മാം, റിയാദ്    തുടങ്ങിയ സെക്ടറുകളിലെ സര്‍വീസുകള്‍ റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.

മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പകരം വിമാനങ്ങളിലോ ലഭ്യമായ മറ്റ് സര്‍വീസുകളിലോ യാത്രാ സൗകര്യം ഒരുക്കുമെന്ന് ഒമാൻ എയർ അറിയിച്ചിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ യാത്രയ്ക്ക് മുൻപ് സര്‍വീസുകളുടെ വിവരങ്ങള്‍ പരിശോധിക്കുകയോ ഒമാന്‍ എയര്‍ കോള്‍ സെന്ററുമായി ബന്ധപ്പെടുകയോ ചെയ്യണമെന്നും അറിയിപ്പിൽ പറയുന്നു.