''ടൈറ്റാനിക്കിലെ റോസ്; അല്ല പാടത്തെ നോക്കുകുത്തി''; രവിശാസ്ത്രിയെ ട്രോളി സോഷ്യല്‍ മീഡിയ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ റെക്കോര്‍ഡ് ടെസ്റ്റ് വിജയത്തിന്റെ ആഘോഷങ്ങള്‍ക്കിടെ ക്രിക്കറ്റ് പ്രേമികള്‍ക്ക് പൊട്ടിച്ചിരിക്കാനുള്ള വിഭവവുമായി ഐസിസി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകന്‍ രവിശാസ്ത്രിയുടെ ഒരു ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് അതിന് ക്യാപ്ഷന്‍ കൊടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഐസിസി. പറയേണ്ട താമസമേയുണ്ടായിരുന്നുള്ളൂ... പിന്നെ ചറപറാന്ന് ട്രോളുകള്‍... ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിനിടെയുളള ശാസ്ത്രിയുടെ ഒരു പോസാണ് ട്രോളന്മാര്‍ക്കായി ഐസിസി വെച്ചുനീട്ടിയത്. കൈ രണ്ടും വശങ്ങളിലേക്ക് നീട്ടിപ്പിടിച്ചുകൊണ്ട് നില്ക്കുന്ന രവിശാസ്ത്രിയുടെ ചിത്രം ഫോട്ടോഷോപ്പിലിട്ട് ശരിക്കും ആഘോഷിച്ചു ആരാധകരും എതിരാളികളും.
RECOMMENDED FOR YOU
Editors Choice