• 23 Sep 2023
  • 03: 23 AM
Latest News arrow

സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റാകും; അമിത് ഷായുടെ മകന്‍ സെക്രട്ടറി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റാകും. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് ഗാംഗുലി. ഗാംഗുലിയ്‌ക്കെതിരെ മത്സരിക്കാന്‍ ആരും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടില്ല. 

ബ്രിജേഷ് പട്ടേല്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. മുന്‍ പ്രസിഡന്റ് എന്‍ ശ്രീനിവാസന്റെ പിന്തുണ ബ്രിജേഷ് പട്ടേലിനുണ്ടായിരുന്നു. എന്നാല്‍ ബിസിസിഐ അംഗങ്ങളുടെ കൂടിക്കാഴ്ചയില്‍ ബ്രിജേഷ് പട്ടേലിനെ ഐപിഎല്‍ ഗവേണിങ് കൗണ്‍സിലിന്റെ ചെയര്‍മാനായി നിയമിക്കാന്‍ തീരുമാനിച്ചു. ഇതോടെയാണ് ഗാംഗുലി എതിരില്ലാതെ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തുന്നത്. 

കേന്ദ്രമന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ സെക്രട്ടറിയാകും. അരുണ്‍ സിങ് താക്കൂറാണ് ട്രഷററാകുക. കെസിഎയ്ക്കും ഇത്തവണ ബിസിസിഐയില്‍ പ്രാതിനിധ്യം കൈവരികയാണ്. കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് ബിസിസിഐ ജോയിന്റ് സെക്രട്ടറി ആകും.