വനിതാ ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ്: മേരി കോമിന് വെങ്കലം മാത്രം; അപ്പീൽ നൽകി ഇന്ത്യ

ഉലാന്‍ ഉദെ (റഷ്യ): വനിതാ ലോക ബോക്സിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അഭിമാനതാരം മേരി കോമിന് വെങ്കലനേട്ടം മാത്രം. ആറു തവണ ലോക ചാമ്പ്യനും ഇന്ത്യൻ വനിതാ ടീമിന്റെ ക്യാപ്റ്റനുമായ മേരി കോം 51 കിലോ വിഭാഗത്തിന്റെ സെമി ഫൈനലിൽ തുര്‍ക്കിയുടെ ബുസെനാസ് കാകിറോഗ്ലുന്‍സിനോട് പരാജയപ്പെട്ടതോടെയാണ് വെങ്കലത്തിൽ ഒതുങ്ങിയത്. സ്കോർ: 4-1. ബുസെനാസ് കാകിറോഗ്ലുന്‍സ് രണ്ടാം സീഡും മേരി കോം മൂന്നാം സീഡുമായിരുന്നു. നിലവിലെ യൂറോപ്യന്‍ ചാംപ്യനും യൂറോ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവുമാണ് ബുസെനാസ്.
മെഡൽ നേട്ടത്തോടെ ലോക ബോക്സിംഗില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ (എട്ടു മെഡല്‍ ) നേടുന്ന ആദ്യ വനിതാ താരമെന്ന ബഹുമതിയ്ക്ക് മേരി കോം അർഹയായി. എന്നാൽ, ഫൈനലിലെത്താത്തതിനാൽ ടോക്ക്യോ ഒളിംപിക്സിനുള്ള യോഗ്യതാ ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കാനുള്ള അവസരം മേരി കോമിന് നഷ്ടമായി.
ആറു തവണ ലോക ചാംപ്യനായിട്ടുള്ള ഇന്ത്യയുടെ മേരി കോം 51 കിലോഗ്രാം വിഭാഗത്തില്‍ കൊളംബിയയുടെ വലെന്‍സിയ വിക്ടോറിയയെ തോല്‍പ്പിച്ചാണ് നേരത്തെ സെമിയിലെത്തിയത്.
ലോക ചാംപ്യന്‍ഷിപ്പില്‍ മേരി കോം ഇതിന് മുന്‍പ് 45, 48 കിലോ വിഭാഗങ്ങളിലായിരുന്നു ആറ് മെഡലുകളും നേടിയത്. മുന്‍പ് രണ്ട് തവണ 51 കിലോ വിഭാഗത്തില്‍ മത്സരിച്ചപ്പോൾ ക്വാര്‍ട്ടര്‍ കടക്കാന്‍ മേരി കോമിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ 36-കാരിയായ മേരി കോം റഷ്യയിൽ ചരിത്രം മാറ്റിക്കുറിച്ചു.
അതേസമയം, ലോക ബോക്സിങ് ചാമ്പ്യന്‍ ഷിപ്പില്‍ മേരി കോമിന്റെ തോല്‍വിയെ ഇന്ത്യ ചോദ്യം ചെയ്തിട്ടുണ്ട്. റഫറിയുടെ തീരുമാനത്തിൽ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ അപ്പീല്‍ നല്കി.
ഇന്ത്യയുടെ മഞ്ജു റാണി, ജമുന ബോറോ, ലൗലിന ബോർഗോഹെയ്ൻ എന്നിവര്‍ക്കും ശനിയാഴ്ച സെമി ഫൈനല്‍ മത്സരങ്ങള്‍ ഉണ്ട്.
- വിനോദിനി ആരാണെന്ന് പോലും അറിയില്ല; കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും സന്തോഷ് ഈപ്പന്
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം