• 30 Jan 2023
  • 03: 21 AM
Latest News arrow

യുഎഇയില്‍ കനത്ത മഴയ്ക്ക് സാധ്യത; ഗുരുതരമായി ബാധിക്കപ്പെട്ടാൽ സ്കൂളുകള്‍ക്ക് അവധി നല്‍കും

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. യുനൈറ്റഡ് അറബ് എമിറേറ്റ്സിൽ പൊതുവേ മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കനത്ത മഴയെ തുടര്‍ന്ന് അപകടകരമായ അവസ്ഥയുണ്ടായാൽ സ്കൂളുകളില്‍ നേരത്തെ ക്ലാസ് അവസാനിപ്പിച്ച്   അവധി നല്‍കാനും യുഎഇ വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. മോശം കാലാവസ്ഥ ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ സ്കൂളുകള്‍ക്കാണ് ഇത്തരത്തില്‍ അവധി അനുവദിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂള്‍ ഓപ്പറേഷന്‍സ് സെക്ടര്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഫൗസിയ ഗാരിബ് അറിയിച്ചു. താഴ്‍വരകളിലേയും  റോഡുകളിലേയും  വെള്ളക്കെട്ടുകളിൽ കുടുങ്ങാതിരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സ്കൂളുകളിലെ അഡ്‍മിനിസ്‍ട്രേറ്റീവ് ജീവനക്കാര്‍ക്കും നേരത്തെ വീടുകളിലേക്ക് പോകാം