വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്: മേരി കോം സെമിയിൽ; മെഡലുറപ്പിച്ചു

ഉലാന്‍ ഉദെ (റഷ്യ): ആറു തവണ ലോക ചാമ്പ്യനും ഇന്ത്യൻ വനിതാ ടീമിന്റെ ക്യാപ്റ്റനുമായ മേരി കോം വനിതാ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 51 കിലോ വിഭാഗത്തിൽ സെമി ഫൈനലിൽ കടന്ന് മെഡലുറപ്പിച്ചു. മൂന്നാം സീഡും ഇന്ത്യയുടെ അഭിമാനതാരവുമായ മേരി കോം. 51 കിലോ വിഭാഗത്തിൽ കൊളംബിയയുടെ വിക്ടോറിയ വലെൻസിയയെ ഇടിച്ചുവീഴ്ത്തിയാണ് സെമിയിലെത്തിയത്. സെമിയിലെത്തിയതിനാൽ വെങ്കല മെഡലിന് അർഹത നേടി.
ലോക ചാംപ്യന്‍ഷിപ്പില്‍ മേരി കോം ഇതിന് മുന്‍പ് 45, 48 കിലോ വിഭാഗങ്ങളിലായിരുന്നു ആറ് മെഡലുകളും നേടിയത്. മുന്‍പ് രണ്ട് തവണ 51 കിലോ വിഭാഗത്തില്‍ മത്സരിച്ചപ്പോൾ ക്വാര്‍ട്ടര്‍ കടക്കാന്‍ മേരി കോമിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ 36കാരിയായ മേരി കോം റഷ്യയിൽ ചരിത്രം മാറ്റിക്കുറിച്ചു.
വ്യാഴാഴ്ച കാലത്ത് പത്തരയ്ക്ക് തുടങ്ങിയ മത്സരം അരമണിക്കൂറോളം നീണ്ടു. മേരി കോമിന് മുന്നില്‍ വിക്ടോറിയ വലെൻസിയയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. ആദ്യ റൗണ്ടിൽ മേരി കോമിന് ബൈ ലഭിച്ചിരുന്നു.
വ്യാഴാഴ്ച മറ്റു ക്വാർട്ടർ മത്സരങ്ങളിൽ ഇന്ത്യയുടെ പ്രതീക്ഷകളായ കവിതാദേവി ചഹാൽ ബെലാറൂസിന്റെ കവലേവയെയും മഞ്ജു റാണി വടക്കൻ കൊറിയയുടെ കിം ഹ്യാംഗിനെയും ജമുന ബോറോ ജർമ്മനിയുടെ ഉർസുല ഗോട്ടോലോബിനെയും ലൗലിന ബോർഗോഹെയ്ൻ പോളണ്ടിന്‍റെ കരോളിന കോസെവ്സ്കയെും നേരിടും.
- വിനോദിനി ആരാണെന്ന് പോലും അറിയില്ല; കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും സന്തോഷ് ഈപ്പന്
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം