പി വി സിന്ധുവിന് കേരളത്തിന്റെ ആദരം

തിരുവനന്തപുരം: ലോക കിരീടം നേടിയ പി വി സിന്ധുവിനെ കേരളം ആദരിച്ചു. കേരള ഒളിമ്പിക് അസോസിയേഷനും സംസ്ഥാന കായിക വകുപ്പും സംയുക്തമായി ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ സ്വീകരണച്ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. സിന്ധുവിന്റെ ലോക ബാഡ്മിന്റണ്‍ കിരീടനേട്ടത്തെ തുടർന്ന് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികമായി പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപയും ഉപഹാരവും മുഖ്യമന്ത്രി സിന്ധുവിന് സമ്മാനിച്ചു. കേരളത്തിന്റെ കായികവികസനത്തിന് സിന്ധുവിന്റെ സഹകരണം വേണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അടുത്ത ഒളിമ്പിക്സില്‍ സിന്ധു ഇന്ത്യയ്ക്കായി സ്വർണ്ണം നേടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറുപടി പ്രസംഗത്തില്‍ മലയാളത്തില്‍ 'നമസ്കാരം' പറഞ്ഞുകൊണ്ട് തുടങ്ങിയ സിന്ധു 'എല്ലാവർക്കും നന്ദി, നമസ്കാരം' എന്ന് പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്. കേരളം നല്കുന്ന സ്നേഹത്തിന് നന്ദി അറിയിക്കുന്നതായും സിന്ധു കൂട്ടിച്ചേര്‍ത്തു.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍നിന്നും തുറന്ന ജീപ്പില്‍ വിവിധ കായികതാരങ്ങളടക്കമുള്ള വന്‍ ജനാവലിയോടെയാണ് സിന്ധുവിനെ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് ആനയിച്ചത്. വിദ്യാര്‍ഥികളും യുവകായികതാരങ്ങളും അടക്കമുള്ളവര്‍ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ അവർക്ക് സ്വീകരണം നല്കി.
ചൊവ്വാഴ്ച രാത്രി തിരുവനന്തപുരത്തെത്തിയ സിന്ധുവിനെ വിമാനത്താവളത്തില്‍ കേരള ഒളിംപിക് അസോസിയേഷന് ഭാരവാഹികളും ആരാധകരും ആരാധകരും ചേര്‍ന്ന് സ്വീകരിച്ചു. സിന്ധുവിനെ കാണാന്‍ വിമാനത്താവള പരിസരത്തും ആരാധകര്‍ ആരാധകര്‍ തടിച്ചുകൂടിയിരുന്നു. ബുധനാഴ്ച്ച രാവിലെ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാല്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ സിന്ധു വഴുതക്കാട് എം.പി അപ്പന് റോഡിലെ കേരള ഒളിമ്പിക് അസോസിയേഷന്റെ ആസ്ഥാന മന്ദിരമായ ഒളിമ്പിക് ഭവനും സന്ദര്‍ശിച്ചു.
ടോക്കിയോ ഒളിംപിക്സില്‍ സ്വര്‍ണം നേടുകയാണ് പ്രധാന ലക്ഷ്യമെന്ന് പി.വി.സിന്ധു മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന്റെ സ്നേഹത്തിന് നന്ദി പറഞ്ഞ സിന്ധു കേരളത്തില്‍ കിട്ടുന്ന പിന്തുണയില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു.
"ലോക കിരീടം നേടാനായത് ആത്മവിശ്വാസം കൂട്ടി. കാത്തിരുന്ന് നേടിയ ജയം മുന്നോട്ടുള്ള കരിയറില്‍ പ്രചോദനമാണ്. ഒളിംപിക്സിന് മുമ്പുള്ള എല്ലാ ടൂര്‍ണമെന്റുകളും പ്രധാനമാണ്. അടുത്ത ഡെന്മാര്ക്ക് ഓപ്പണില്‍ തിളങ്ങാനാകുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ എന്റെ ശ്രദ്ധമുഴുവന്‍ 2020 ഒളിമ്പിക്സിലാണ്. കഠിനപ്രയത്നം ചെയ്ത് ടോക്കിയോയില്‍ എന്റെ മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ലക്ഷ്യം. സ്വര്‍ണ മെഡല്‍ തന്നെയാണ് എന്റെ ആത്യന്തിക ലക്ഷ്യം. അതൊട്ടും എളുപ്പമാകില്ലെന്ന് എനിക്കറിയാം, അതിനാല്‍ തന്നെ എനിക്ക് നന്നായി കഠിനാധ്വാനം ചെയ്യണം''- പി.വി സിന്ധു പറഞ്ഞു.
ജപ്പാന് താരം നൊസോമി ഒക്കുഹാരയെ തോല്‍പ്പിച്ചാണ് പി.വി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയത്.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍