വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്: മേരി കോമും ജമുന ബോറോയും ക്വാർട്ടറിൽ

ഉലാന്‍ ഉദെ (റഷ്യ): വനിതാ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ, ആറു തവണ ലോക ചാമ്പ്യനും ഇന്ത്യൻ വനിതാ ടീമിന്റെ ക്യാപ്റ്റനുമായ മേരി കോം ക്വാർട്ടർ ഫൈനലിൽ കടന്നു. മൂന്നാം സീഡായ മേരി കോം, പ്രീക്വാർട്ടറിൽ തായ്‍ലൻഡ് താരം ജുതാമസ് ജിത്‌പോങ്ങിനെയാണ് 5-0 എന്ന സ്‌കോറിൽ തോൽപ്പിച്ചത്. 51 കിലോ വിഭാഗത്തിലാണ് മേരി കോം മത്സരിച്ചത്. ആദ്യ റൗണ്ടിൽ മേരി കോമിന് ബൈ ലഭിച്ചിരുന്നു. ലോക ചാംപ്യന്‍ഷിപ്പില്‍ മേരി കോം ഇതിന് മുന്‍പ് 45, 48 കിലോ വിഭാഗങ്ങളിലായിരുന്നു ആറ് മെഡലുകളും നേടിയത്. മുന്‍പ് രണ്ട് തവണ 51 കിലോ വിഭാഗത്തില്‍ മത്സരിച്ചപ്പോൾ ക്വാര്‍ട്ടര്‍ കടക്കാന്‍ മേരി കോമിന് കഴിഞ്ഞിരുന്നില്ല.
54 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ ജമുന ബോറോയും ക്വാർട്ടറിൽ കടന്നിട്ടുണ്ട്. അഞ്ചാം സീഡായ അൾജീരിയൻ താരം ഔദാദ് ഫോവിനെ 5-0 എന്ന സ്കോറിനാണ് ജമുന ബോറോ പരാജയപ്പെടുത്തിയത്.
എന്നാൽ, 75 കിലോഗ്രാം വിഭാഗത്തിന്റെ പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സ്വീറ്റി ബൂറ പരാജയപ്പെട്ടു. രണ്ടാം സീഡും യൂറോപ്യന്‍ ചാമ്പ്യനുമായ ലോറന്‍ പ്രൈസിനോട് 3-1 എന്ന സ്കോറിനാണ് കടുത്ത പോരാട്ടത്തിനൊടുവില്‍ സ്വീറ്റി ബൂറ അടിയറവ് പറഞ്ഞത്.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ