• 16 Oct 2019
  • 09: 58 PM
Latest News arrow

''ഭഗവാന്‍ അയ്യപ്പന്‍ തെരഞ്ഞെടുപ്പില്‍ സഹായിക്കും; പൂതന പ്രയോഗം സാഹിത്യമാണ്''- ഇപി ജയരാജന്‍

പത്തനംതിട്ട: ഭഗവാന്‍ അയ്യപ്പന്‍ തങ്ങളെ സഹായിക്കുമെന്നും തെരഞ്ഞെടുപ്പ് തങ്ങള്‍ക്ക് അനുകൂലമാകുമെന്നും മന്ത്രി ഇപി ജയരാജന്‍. ശബരിമല വിഷയം എല്‍ഡിഎഫിന് അനുകൂലമാണ്. വിശ്വാസികളെല്ലാം തങ്ങള്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും ഇപി ജയരാജന്‍ പറഞ്ഞു.

വോട്ടുകച്ചവടം നടത്തി പാരമ്പര്യമുള്ളതുകൊണ്ടാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വോട്ട് മറിക്കല്‍ ആരോപണം നടത്തുന്നത്. ഷാനിമോള്‍ ഉസ്മാനെതിരെ ജി സുധാകരന്‍ നടത്തിയ 'പൂതന പ്രയോഗം' സാഹിത്യപ്രയോഗമാണ്. മാനസിക വിഭ്രാന്തി കൊണ്ടാണ് യുഡിഎഫ് നേതാക്കള്‍ ഇത്തരം നിസ്സാരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും മന്ത്രി ജയരാജന്‍ പറഞ്ഞു.