• 16 Oct 2019
  • 09: 57 PM
Latest News arrow

എയര്‍ ഇന്ത്യയുടെ മുഴുവൻ ഓഹരികളും സ്വകാര്യമേഖലയ്ക്ക്

ന്യൂദല്‍ഹി: എയര്‍ ഇന്ത്യയുടെ മൊത്തം ഓഹരികളും സ്വകാര്യ മേഖലയ്ക്ക് കൈമാരുന്നു. ഇതിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ താല്‍പര്യപത്രം ക്ഷണിച്ചു. ഓഹരി വിറ്റ് നടപ്പ് സാമ്പത്തിക വര്‍ഷം 1.05 ട്രില്യണ്‍(1,05,000 കോടി രൂപ) സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മാര്‍ച്ച് 31നകം ലക്ഷ്യം നേടാനാകുമെന്ന് സർക്കാർ കരുതുന്നു. കോര്‍പ്പറേറ്റ് നികുതി കുറച്ചതിലൂടെയുണ്ടായ 1.45 ട്രില്യണ്‍ രൂപയുടെ വരുമാനനഷ്ടം ഈ ഓഹരിക്കൈമാറ്റത്തിലൂടെ നികത്താനാകുമെന്നും സര്‍ക്കാർ പ്രതീക്ഷിക്കുന്നു.

2018-ല്‍ എയര്‍ ഇന്ത്യയുടെ ഓഹരി വില്പനയ്ക്കുള്ള  ശ്രമം, സര്‍ക്കാറിന്റെ ഓഹരി പങ്കാളിത്തം 24 ശതമാനം നിലനിര്‍ത്താന്‍ ശ്രമിച്ചതിന്റെ ഫലമായി പരാജയപ്പെട്ടിരുന്നു. വ്യോമയാന മേഖലയില്‍ നൂറുശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ടെങ്കിലും വിദേശ വിമാനക്കമ്പനികള്‍ക്ക് 49 ശതമാനത്തിലേറെ ഓഹരികള്‍ കൈവശംവെയ്ക്കാന്‍ അനുവാദമില്ല.

2015-ല്‍ 2,072 കോടി നഷ്ടത്തിലായിരുന്നു എയര്‍ ഇന്ത്യ. എന്നാൽ  2016-ലും 2017ലും നേട്ടം കൈവരിച്ചു. വീണ്ടും 201-8ല്‍ 1,658 കോടി രൂപ നഷ്ടമുണ്ടാക്കി. 2019-ല്‍ നഷ്ടം ഉയർന്ന് 4,330 കോടി രൂപയായി. 2019 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 58,351.93 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ നഷ്ടം.