സൗന്ദര്യത്തിന് വിലങ്ങ്...

ടെഹ്റാന്: സൗന്ദര്യം വര്‍ധിപ്പിക്കാന്‍ പലതവണ ശാസ്ത്രക്രിയ നടത്തിയ യുവതിക്ക് ഒടുവില്‍ ഇറാനില്‍ പിടിവീണു. സോഷ്യല്‍മീഡിയയില്‍ തരംഗമായ സഹര്‍ തബാര്‍ എന്ന യുവതിയെയാണ് ഇറാനിയന്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബോളിവുഡ് താരം ആഞ്ചലീന ജൂലിയുമായി സാദൃശ്യം തോന്നുന്ന തരത്തില്‍ രൂപമാറ്റം വരുത്തിയതാണ് അറസ്റ്റ്.ടെഹ്റാനിലെ ഗൈഡന്‍സ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ യുവജനങ്ങളെ തെറ്റായ വഴിയിലേക്ക് പ്രേരിപ്പിക്കാന്‍ ശ്രമം നടത്തിയതിനുളള കുറ്റം ചുമത്തി.
കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ പ്ലാസ്റ്റിക്ക് സര്‍ജറി നടത്തി രൂപമാറ്റം വരുത്തിയ മുഖത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. സൗന്ദര്യ ശാസ്ത്രക്രിയക്ക് ശേഷം സഹര്തബാറിനെ കണ്ടാല്‍ ഹോളിവുഡ് താരം ആഞ്ചലീന ജൂലി ആണെന്ന് തോന്നിപോവും. ചുണ്ടും മൂക്കുമാണ് വ്യത്യസ്തമായ രീതിയിലേക്ക് അവര്‍ മാറ്റിയത്. ഇതോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ സഹര്‍ തബാര്‍ തരംഗമാവുന്നത്. കാല്‍ലക്ഷത്തോളം ഫോളോവേഴ്സും അവര്‍ക്കുണ്ട്.
നേരത്തെയുളള വ്യക്തിയില്‍ നിന്ന് യുവതി പൂര്‍ണമായും മാറ്റം സംഭവിച്ചതും വിവാദമായിരുന്നു. അടുത്തിടെയായി ഇറാനില്‍ സൗന്ദര്യ ശാസ്ത്രിക്രിയ കൂടുതല്‍ ജനകീയമായിട്ടുണ്ട്. ഒരോ വര്‍ഷവും പതിനായിരങ്ങളാണ് ഇത്തരം ശാസ്ത്രക്രിയകള്‍ നടത്തുന്നത്.
- വിനോദിനി ആരാണെന്ന് പോലും അറിയില്ല; കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും സന്തോഷ് ഈപ്പന്
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം