• 06 Dec 2019
  • 11: 10 AM
Latest News arrow

വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്ക്കാരം പങ്കിട്ട് 3 ശാസ്ത്രജ്ഞർ

സ്റ്റോക്ക്ഹോം: വൈദ്യശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്ക്കാരം 3 ശാസ്ത്രജ്ഞന്മാർ പങ്കിട്ടു. വില്യം ജി.കാലിൻ ജൂനിയർ, പീറ്റർ ജെ. റാറ്റ്ക്ലിഫ്, ഗ്രെഗ് എൽ. സെമെൻസ എന്നിവരാണ് നൊബേൽ പുരസ്‌ക്കാരത്തിനർഹരായത്.

കോശങ്ങൾ ഓക്സിജൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾക്കാണ് പുരസ്ക്കാരം.

സ്റ്റോക്ക്ഹോമിലെ കരോലിൻസ്ക ഇൻസ്റ്റിറ്റൂട്ടിൽ നൊബേൽ അസംബ്ലിയാണ് പുരസ്‌കാരപ്രഖ്യാപനം നടത്തിയത്. 

BREAKING NEWS:
The 2019 #NobelPrize in Physiology or Medicine has been awarded jointly to William G. Kaelin Jr, Sir Peter J. Ratcliffe and Gregg L. Semenza “for their discoveries of how cells sense and adapt to oxygen availability.” pic.twitter.com/6m2LJclOoL

— The Nobel Prize (@NobelPrize) October 7, 2019