• 16 Oct 2019
  • 09: 43 PM
Latest News arrow

രാജ്യത്ത് തൊഴില്‍ സാഹചര്യം മോശം, വരുമാനം കുറയുന്നു; റിസര്‍വ് ബാങ്ക് സര്‍വ്വേ

മുംബൈ: രാജ്യത്ത് തൊഴില്‍ സാഹചര്യം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് റിസര്‍വ് ബാങ്കിന്റെ കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് സര്‍വ്വേ റിപ്പോര്‍ട്ട്. സെപ്തംബറില്‍ നടത്തിയ സര്‍വ്വേയില്‍ 52.2 ശതമാനം പേരും രാജ്യത്തെ തൊഴില്‍ സാഹചര്യം മോശമാണെന്ന് വിലയിരുത്തി. തങ്ങളുടെ വരുമാനം കുറയുകയാണെന്ന് 26.7 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

2012-ന് ശേഷം ഇത് ആദ്യമായാണ് രാജ്യത്തെ തൊഴില്‍ സാഹചര്യം മോശമാണെന്ന് ഇത്രയും ആളുകള്‍ പ്രതികരിക്കുന്നത്. രാജ്യത്തിന്റെ മൊത്തം സാമ്പത്തികാവസ്ഥയും മോശമാകുന്നുവെന്ന് 47.9 പേരും അഭിപ്രായപ്പെട്ടിട്ടുണ്ട്. വരും വര്‍ഷങ്ങളിലും സാമ്പത്തികാവസ്ഥ മെച്ചപ്പെടില്ലെന്നാണ് 38.6 ശതമാനം പേര്‍ പറയുന്നത്. രാജ്യത്തെ 13 പ്രധാന നഗരങ്ങളിലാണ് റിസര്‍വ് ബാങ്ക് സര്‍വ്വേ നടത്തിയത്.