• 13 Nov 2019
  • 08: 47 AM
Latest News arrow

പണം ചാക്കിലാക്കിയത് ഐഫോണ്‍ വാങ്ങാനോ !!!!!

ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ കൊടുത്ത് ഐഫോണ്‍ വാങ്ങുന്നതുപോലെ ചാക്കുകണക്കിന് പണം കൊടുത്ത് ഐഫോണ്‍ സ്വന്തമാക്കിയാലോ. ഞെട്ടേണ്ട സംഗതി സത്യമാണ്. പ്രമുഖ യുട്യൂബ് വ്‌ളോഗറായ കാര്‍ത്തിക് സൂര്യയാണ് കഴിഞ്ഞ ദിവസം ഒരു ലക്ഷം ഒരുരൂപ നാണയങ്ങളുമായി ഐഫോണ്‍ വാങ്ങാനെത്തിയത്. ഐഫോണ്‍ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരമൊരു വാങ്ങൽ. 

ഡിജിറ്റല്‍ രംഗത്തെ വമ്പന്മാരായ ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ 11 പ്രോ മാക്‌സാണ് കാര്‍ത്തിക് ഇത്തരത്തില്‍ സ്വന്തമാക്കിയത്. നാല് അര്‍ബാനകളിലായാണ് മാള്‍ ഓഫ് ട്രാവന്‍കൂറിലെ പ്രത്യേകം സജ്ജമാക്കിയ വേദിയിലേക്ക് ഒരു ലക്ഷം ഒരുരൂപ നാണയത്തുട്ടുകള്‍ എത്തിച്ചത്. ഐഫോണിന്റെ ലോഞ്ചിനേക്കാള്‍ ജനശ്രദ്ധ നേടിയത് പിക്കപ്പ് വാനില്‍ നാണയങ്ങളുമായെത്തിയ കാര്‍ത്തിക്കും കൂട്ടുകാരുമാണ്.