• 16 Oct 2019
  • 09: 55 PM
Latest News arrow

അച്ഛന്റെ ഓര്‍മ്മയ്ക്ക്.... ചിതാഭസ്മം നഖങ്ങളില്‍ അലങ്കരിച്ച് മകള്‍ വിവാഹപന്തലില്‍

വിവാഹദിനത്തില്‍ പിതാവിന്റെ ചിതാഭസ്മം ഉപയോഗിച്ച് നെയില്‍ ആര്‍ട്ട് ചെയ്ത് ബ്രിട്ടീഷ് വധു ഷാര്‍ലറ്റ് വാട്‌സണ്‍. വിവാഹത്തിന് നാലുമാസം മുന്‍പ് മരണപ്പെട്ട പിതാവിന്റെ സാന്നിധ്യം വിവാഹ ഒരുക്കങ്ങളിലും വേണമെന്ന ആഗ്രഹത്തില്‍ നിന്നാണ് ഈ തീരുമാനം.

എന്നാല്‍ പിതാവ് ആഗ്രഹിച്ചതുപോലെ നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടത്താനായിരുന്നു ഷാര്‍ലറ്റ് ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് വ്യത്യസ്തമായി എന്തുചെയ്യാനാകുമെന്ന് ആലോചിച്ചപ്പോഴാണ് നെയില്‍ ആര്‍ട്ട് വിദഗ്ധയും ബന്ധുവുമായ ക്രിസ്റ്റി ഇത്തരമൊരു ആശയവുമായി മുന്നോട്ടു വന്നത്. യുട്യൂബില്‍ പത്തുലക്ഷത്തോളം സബ്‌ക്രൈബേഴ്‌സ് ഉളള നെയില്‍ ആര്‍ട്ട് വിദഗ്ധയാണ് ക്രിസ്റ്റി.

പിങ്ക്, ഗ്രേ, വൈറ്റ് ഷേഡുകളിലായി മുത്തുകള്‍ പതിപ്പിച്ച രീതിയിലായിരുന്നു നഖങ്ങള്‍ അലങ്കരിച്ചത്. ചിതാഭസ്മത്തില്‍ നിന്ന് അനുയോജ്യമായ തരികള്‍ വേര്‍തിരിച്ചെടുത്താണ് നെയില്‍ ആര്‍ട്ട് പൂര്‍ത്തിയാക്കിയതെന്ന് ക്രിസ്റ്റി പറയുന്നു.

നഖത്തിന് പുറമേ അച്ഛന്റെ ചിത്രം ആലേഖനം ചെയ്ത ഷൂ, പെന്‍ഡന്റ് എന്നിവയും ഷാര്‍ലറ്റ് വിവാഹദിനത്തില്‍ ഉപയോഗിച്ചിരുന്നു.