• 18 Feb 2020
  • 12: 39 PM
Latest News arrow

ഇതിലും മികച്ച കമന്ററി സ്വപ്‌നങ്ങളില്‍ മാത്രം; ചിരിച്ച് മണ്ണുകപ്പി ഇന്റര്‍നെറ്റ് ലോകം

ചില സമയങ്ങളില്‍ ഒരു ഫുട്‌ബോള്‍ മത്സരം കാണുന്നതായിരിക്കില്ല മറിച്ച് അതിന്റെ കമന്ററി കേള്‍ക്കുന്നതായിരിക്കും ഏറ്റവും രസകരം. അത്തരത്തില്‍ ഇന്റര്‍നെറ്റ് പൗരന്‍മാരെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് ഒരു വീഡിയോ വൈറലായിരിക്കുകയാണ്. ഇന്ത്യയിലെ ഒരു ഫുട്‌ബോള്‍ മത്സരത്തിനിടയില്‍ ഗോള്‍ സേവ് ചെയ്യാന്‍ വേണ്ടി കളിക്കാരന്‍ നടത്തിയ ഡൈവ് പിഴച്ചതിന് കമന്റേറ്റര്‍ നടത്തിയ കമന്ററിയാണ് ആളുകളെ പൊട്ടിച്ചിരിപ്പിക്കുന്നത്. ഇത്രയും മനോഹരമായ കമന്ററിയ്ക്ക് ഓസ്‌കാര്‍ കൊടുക്കണമെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. 

വീഡിയോ കാണാം...