• 22 Sep 2023
  • 03: 31 AM
Latest News arrow

കരുത്തരായ ബ്രിട്ടനെ സമനിലയിൽ തളച്ച് ഇന്ത്യന്‍ വനിതാ ഹോക്കി ടീം

ലണ്ടന്‍: ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ വനിതാ ഹോക്കി ടീം കരുത്തരായ ഗ്രേറ്റ് ബ്രിട്ടനെ സമനിലയില്‍ തളച്ചു. സ്‌കോർ: 2-2. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ  ഇന്ത്യയ്ക്ക് ഒരു ജയം, ഒരു തോല്‍വി,  മൂന്ന് സമനില എന്ന നിലയില്‍ അവസാനിച്ചു. ലോക ഒമ്പതാം റാങ്കുകാരായ ഇന്ത്യ മികച്ച പ്രകടനമാണ് ഇംഗ്ലണ്ട് പര്യടനത്തില്‍ കാഴ്‌ചവെച്ചത്.

അവസാന മത്സരത്തില്‍ നവജ്യോത് കൗര്‍(8), ഗുര്‍ജിത് കൗര്‍(48) എന്നിവരാണ് ഇന്ത്യയ്ക്കുവേണ്ടി സ്‌കോര്‍ ചെയ്തത്. ബ്രിട്ടനുവേണ്ടി എലിസബത്ത് നീല്‍(55), അന്ന തൊമാന്‍(60) എന്നിവര്‍ ഗോള്‍ തിരിച്ചടിച്ചു.

ബെല്‍ജിയത്തില്‍ പര്യടനം നടത്തിയ  ഇന്ത്യന്‍ പുരുഷ ഹോക്കി ടീമും അഞ്ചു മത്സര പരമ്പരയിൽ സമീപകാലത്തെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ലോക ചാമ്പ്യന്മാരായ ബെല്‍ജിയത്തെ മൂന്നു കളികളിലാണ് ഇന്ത്യ തോല്‍പ്പിച്ചത്.