• 13 Nov 2019
  • 08: 44 AM
Latest News arrow

അമ്പിളി...പൊന്നമ്പിളി ...ചന്ദ്രോപരിതലത്തിന്‍റെ മികച്ച ചിത്രങ്ങൾ പകർത്തി ചന്ദ്രയാൻ-2 ക്യാമറ

ബംഗളുരു:  ചന്ദ്രയാൻ-2 ഓർബിറ്ററിന്‍റെ ഹൈ റെസല്യൂഷൻ ക്യാമറ (OHRC) പകർത്തിയ ദൃശ്യങ്ങൾ  ഐ.എസ്.ആർ.ഒ പുറത്തു വിട്ടു. ചന്ദ്രോപരിതലത്തിന്‍റെ മികച്ച ക്വാളിറ്റിയുള്ള ഹൈ റെസല്യൂഷൻ ചിത്രങ്ങളാണ് ചന്ദ്രയാൻ 2 ഓർബിറ്റർ പകർത്തിയിട്ടുള്ളത്. ചന്ദ്രോപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ ഉയരത്തിൽ നിന്നാണ് ചിത്രങ്ങളെടുത്തിരിക്കുന്നത്.

ഇപ്പോൾ ചന്ദ്രനെ വലം വയ്ക്കുന്ന മറ്റ് ഓർബിറ്ററുകളേക്കാൾ മികച്ച ചിത്രങ്ങൾ പകർത്താൻ ചന്ദ്രയാൻ-2  ഓർബിറ്ററിനാകുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. ചന്ദ്രോപരിതലത്തെക്കുറിച്ചുള്ള ഗവേഷണങ്ങൾക്ക് ഈ ഓർബിറ്റർ ക്യാമറ സഹായകമാവും.

ചന്ദ്രയാൻ-2 ദൗത്യത്തിന്റെ ഭാഗമായി സോഫ്റ്റ്‌ലാൻഡിങ് നടത്തവേ നിയന്ത്രണം നഷ്ടപ്പെട്ട്  ചന്ദ്രനിൽ ഇടിച്ചിറങ്ങിയ വിക്രം ലാൻഡറിന്‍റെ സ്ഥാനം കണ്ടെത്താനുള്ള ശ്രമങ്ങൾ അവസാനിപ്പിച്ചിട്ടില്ലെന്നും ഐ.എസ്.ആർ.ഒ വ്യക്തമാക്കിയിട്ടുണ്ട്.