• 16 Oct 2019
  • 09: 57 PM
Latest News arrow

വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം; പ്രതീക്ഷയോടെ മേരി കോമും സംഘവും

ഉലൻ-ഉദേ(റഷ്യ): ഇന്റർനാഷണൽ ബോക്സിങ് അസ്സോസിയേഷൻ സംഘടിപ്പിക്കുന്ന വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിന് വ്യാഴാഴ്ച റഷ്യയിൽ തുടക്കമായി. 

ഇന്ത്യയുടെ വനിതാ ടീമിനെ മേരി കോം നയിക്കുന്നു. ആറുതവണ ലോക ചാമ്പ്യനാണ് മേരി കോം. നിലവിലെ ഏഷ്യന്‍ ചാമ്പ്യനും ലോക ചാമ്പ്യനും ഇന്ത്യയുടെ കായിക അംബാസിഡറുമായ  മേരി കോം മറ്റൊരു ലോക ചാമ്പ്യന്‍ പദവി കൂടി ലക്ഷ്യമിട്ടാണ് ഗോദയിലിറങ്ങുന്നത്. 

മേരി കോമിനെ കൂടാതെ സരിത ദേവി, സിമ്രന്‍ ജിത്ത് കൗര്‍ എന്നിവരും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളാണ്. കഴിഞ്ഞ തവണ വെങ്കലമെഡല്‍ നേടിയ സരിത ദേവി ഇത്തവണ സ്വര്‍ണ്ണ നേട്ടം കൈവരിക്കുമെന്നാണ് പ്രതീക്ഷ. 

74 കിലോഗ്രാം വിഭാഗത്തിലെ മുന്‍ ഏഷ്യന്‍ ചാമ്പ്യന്‍ സ്വീറ്റി ബൂറയും പ്രതീക്ഷ നൽകുന്നു.

കൂടാതെ, നീരജ്, ജമുന ബോറ തുടങ്ങി അഞ്ച് പുതുമുഖങ്ങളും ഇത്തവണ  ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി പങ്കെടുക്കുന്നുണ്ട്.