• 03 Feb 2023
  • 11: 12 PM
Latest News arrow

"രാജ്യത്തെ ഇന്ന് ഗാന്ധിയിൽ നിന്നും പുറകോട്ട് നടത്താൻ ചിലർ ശ്രമിക്കുന്നു"- പിണറായി വിജയൻ

തിരുവനന്തപുരം: രാജ്യത്തെ ഇന്ന് ഗാന്ധിയില്‍ നിന്നും പുറകോട്ട് നടത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച്  ഫേസ്ബുക്കിലിട്ട  പോസ്റ്റിലാണ് മുഖ്യമന്ത്രി ഇങ്ങനെ എഴുതിയിരിക്കുന്നത്.

" ഗാന്ധി ഘാതകർ തന്നെ ഗാന്ധിജിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നു. ഗാന്ധിജിയുടെ വാചകങ്ങളെ ഇവർ തങ്ങൾക്ക് അനുകൂലമായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നു . ഈ സാഹചര്യത്തിൽ ഇത്തവണത്തെ ഗാന്ധി ജയന്തി ദിനാഘോഷങ്ങൾക്ക് പ്രസക്തി വർധിക്കുന്നു."- പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.