വനിതകളെ അംബാസഡര്‍മാരായി നിയമിക്കാന്‍ സൗദി ഒരുങ്ങുന്നു

മനാമ: ചരിത്രത്തില്‍ ആദ്യമായി വനിതകളെ അംബാസഡര്‍മാരായി നിയമിക്കാന്‍ സൗദി അറേബ്യ ഒരുങ്ങുന്നു. ഇതിന്് മുന്നോടിയായി വനിതകളെ നയതന്ത്രകാര്യാലയങ്ങള്‍ കൈകാര്യം ചെയ്യുംവിധം ശക്തിപ്പെടുത്തുതിനുള്ള നടപടികള്‍ ശൂറ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും.
വിദേശ മന്ത്രാലയത്തില്‍ സൗദി വനിതകളെ നിയമിക്കാന്‍ തുടങ്ങിയിട്ട് 10 വര്‍ഷത്തിലധികമായി. നിരവധി സൗദി വനിതകള്‍ വിദേശത്ത് നയതന്ത്ര മേഖലയില്‍ സെക്കന്റ് സെക്രട്ടറി, അറ്റാഷെ തുടങ്ങിയ പദവികളില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. ഇങ്ങനെ 370 ലേറെ വനിതാ നയതന്ത്ര ഉദ്യോഗസ്ഥര്‍ വിദേശ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്നുണ്ട്. സെക്കന്റ് സെക്രട്ടറി, അറ്റാഷെ തസ്തികകളില്‍ കൂടുതല്‍ വനിതകളെ നിയമിക്കുമെന്ന് മൂന്നു ദിവസം മുന്‍പ് വിദേശ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാല്‍, അംബാസഡര്‍ തസ്തികയില്‍ ഇതുവരെ സ്ത്രീകള്‍ അവരോധിക്കപ്പെട്ടിട്ടില്ല.
സൗദി വനിതകളെ അംബാസഡര്‍മാരായി നിയമിക്കുന്നതിന് തടസ്സമില്ലെന്ന് വിദേശ മന്ത്രാലയത്തിലെ മീഡിയ സെന്റര്‍ ഡയറക്ടര്‍ ഉസാമ നുഖലി പറഞ്ഞു. അംബാസഡര്‍മാരായി സൗദി വനിതകളെ നിയമിക്കല്‍, വിദേശങ്ങളില്‍ ജോലി ചെയ്യുന്ന വിദേശ മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്ക് പാര്‍പ്പിട സഹായ പദ്ധതി എന്നിവ അടക്കമുള്ള കാര്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് വിദേശ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ശൂറാ കണ്‍ൗസില്‍ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. വിദേശ മന്ത്രാലയവും ശൂറാ കൗണ്‍സിലും തമ്മില്‍ വലിയ തോതില്‍ സഹകരിക്കുന്നുെണ്ടന്നും ഉസാമ നുഖലി പറഞ്ഞു.