• 13 Nov 2019
  • 08: 51 AM
Latest News arrow

വിക്രം ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയെന്ന് നാസ; ലാന്‍ഡിങ് പ്രദേശത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു

വാഷിങ്ടണ്‍: ചന്ദ്രയാന്‍-2 ദൗത്യത്തിലെ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നുവെന്ന് നാസ. അതുകൊണ്ടാണ് ഭൂതല നിയന്ത്രണ കേന്ദ്രവുമായി ലാന്‍ഡറിന്റെ ആശയവിനിമയം നഷ്ടമായത്. നാസയുടെ ലൂണാര്‍ റെക്കോനിസന്‍സ് ഓര്‍ബിറ്റര്‍ ആ പ്രദേശത്ത് പരിശേധന നടത്തിയിരുന്നെങ്കിലും ലാന്‍ഡറിന്റെ ചിത്രങ്ങളൊന്നും ലഭിച്ചില്ലെന്നും നാസ വ്യക്തമാക്കി. വിക്രം ലാന്‍ഡ് ചെയ്ത പ്രദേശത്തിന്റെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടിട്ടുണ്ട്.

''ചന്ദ്രയാന്‍ - 2 ന്റെ ലാന്‍ഡര്‍ സെപ്റ്റംബര്‍ 7-ന് ചന്ദ്രോപരിതലത്തിലെ സിംപേളിയസ് എന്‍, മാന്‍സിനസ് സി എന്നീ ഗര്‍ത്തങ
ള്‍ക്കിടയിലെ ഉയര്‍ന്ന മേഖലയില്‍ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. വിക്രം ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നു. എവിടെയാണ് വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയെന്ന് ഇനിയും വ്യക്തമായിട്ടില്ല.'' നാസ ട്വിറ്ററില്‍ കുറിച്ചു.