• 04 Oct 2023
  • 05: 58 PM
Latest News arrow

സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻറെ തലപ്പത്തെത്തുന്ന ആദ്യ വനിതയായി രൂപ ഗുരുനാഥ്

ചെന്നൈ: രാജ്യത്തെ ഒരു സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍റെ തലപ്പത്തെത്തുന്ന ആദ്യ വനിതയായി രൂപ ഗുരുനാഥ്. തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്റെ അദ്ധ്യക്ഷയായാണ് രൂപ ഗുരുനാഥ് തിരഞ്ഞെടുക്കപ്പെട്ടത്. ബിസിസിഐയില്‍ തമിഴ്‌നാടിനെ രൂപ പ്രതിനിധീകരിക്കും. ബി.സിസിഐ  മുന്‍ പ്രസിഡന്‍റ് എന്‍ ശ്രീനിവാസന്‍റെ മകളും ഐപിഎല്‍ വാതുവയ്‌പ് കേസിലകപ്പെട്ട ഗുരുനാഥ് മെയ്യപ്പന്‍റെ ഭാര്യയുമാണ് രൂപ ഗുരുനാഥ്.

ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടന്ന തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗമാണ് രൂപയെ അദ്ധ്യക്ഷയായി എതിരില്ലാതെ തിരഞ്ഞെടുത്തത്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് രൂപ ഗുരുനാഥ് മാത്രമായിരുന്നു നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നത്.

ഐസിസിയുടെയും ബിസിസിഐയുടെയും മുന്‍ തലവനായിരുന്നു രൂപയുടെ  പിതാവ് എന്‍ ശ്രീനിവാസൻ. . തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനിലെ അവസാന വാക്കും  ശ്രീനിവാസനായിരുന്നു. 2002 മുതല്‍ 2017 വരെ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്‍റായിരുന്നു. ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ഉടമ കൂടിയായാണ് എന്‍ ശ്രീനിവാസന്‍.

ഒത്തുകളി-വാതുവയ്‌പ് ആരോപണത്തെ തുടര്‍ന്ന് രൂപയുടെ ഭർത്താവ് ഗുരുനാഥ് മെയ്യപ്പനെ ആജീവനാന്തകാലത്തേക്ക് ബിസിസിഐ വിലക്കിയിരുന്നു.