• 13 Nov 2019
  • 08: 49 AM
Latest News arrow

ട്വിറ്ററും ഇനി വ്യാജന്മാരെ പൂട്ടും

ഫെയ്‌സ്ബുക്കിനു പിന്നാലെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച അക്കൗണ്ടുകള്‍ പൂട്ടി ട്വിറ്റര്‍. ഇത്തരത്തിലുള്ള 10,000 അക്കൗണ്ടുകളാണ് ട്വിറ്റര്‍ പൂട്ടിയത്. യുഎഇയില്‍നിന്നും ഈജിപ്തില്‍ നിന്നുമുള്ള 273 അക്കൗണ്ടുകളും ഖത്തറിനെയും യമനെയും ലക്ഷ്യംവച്ച 4248 അക്കൗണ്ടുകളുമാണ് ട്വിറ്റര്‍ റദ്ദാക്കിയത്. കൂടാതെ ചൈന, സ്‌പെയിന്‍, റഷ്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ള അക്കൗണ്ടുകളും ട്വിറ്റര്‍ പൂട്ടി.
ആഭ്യന്തരയുദ്ധം, ഹൂതി പ്രസ്ഥാനം, മതം തുടങ്ങിയവയുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച അക്കൗണ്ടുകളാണ് റദ്ദാക്കിയത്.
വ്യാജ അക്കൗണ്ടുകളും വ്യാജ സന്ദേശങ്ങളും തടയുന്നതിന്റെ ഭാഗമായി ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും അടുത്തിടെ നിരവധി അക്കൗണ്ടുകള്‍ നീക്കംചെയ്തിരുന്നു. ഇതിന്റെ പിന്നാലെയാണ് ട്വിറ്ററും വ്യാജ അക്കൗണ്ടുകള്‍ റദ്ദാക്കിയത്.