• 01 Feb 2023
  • 07: 43 AM
Latest News arrow

89ാം ദേശീയദിനം ആഘോഷിച്ച് സൗദി അറേബ്യ

റിയാദ്: സൗദി ജനത ഇന്ന് ( തിങ്കളാഴ്ച) എണ്‍പത്തിയൊന്‍പതാമത് ദേശീയദിനം ആഘോഷിക്കുകയാണ്. ദേശീയദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ച രാജ്യത്തുടനീളം വിവിധ പരിപാടികളാണ് സൗദി എന്‍റര്‍ടെയിന്‍മെന്‍റ് അതോറിറ്റി ഒരുക്കിയിരിക്കുന്നത്. തലസ്ഥാന നഗരിയായ റിയാദിലും ജിദ്ദയിലും കിഴക്കൻ പ്രവിശ്യയിലും  ദേശീയദിനത്തോട് അനുബന്ധിച്ച് വിപുലമായ പരിപാടികൾ  നടക്കുന്നു. അസീറിൽ കാലത്ത് നടന്ന മിലിട്ടറി പരേഡോടുകൂടിയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.

കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും പരമ്പരാഗത കലാരൂപങ്ങളും അരങ്ങേറുന്നുണ്ട്. രാജ്യത്തെ വിവിധ പാർക്കുകളിലും കോർണിഷുകളിലും കരിമരുന്നു പ്രയോഗവും നടക്കും.

ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ദേശീയദിനാഘോഷം നടക്കുന്ന സ്ഥലങ്ങളിൽ എത്തുന്നവർ പൊതുഗതാഗതം ഉപയോഗിക്കണമെന്ന് സൗദി ട്രാഫിക് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. ദേശീയദിനത്തോട് അനുബന്ധിച്ചു രാജ്യത്തുടനീളം ശക്തമായ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

സ്വദേശികളും വിദേശികളും ആഘോഷത്തിന്റെ ഭാഗമാവുകയാണ്.