• 02 Jun 2020
  • 04: 17 PM
Latest News arrow

വട്ടിയൂര്‍ക്കാവില്‍ കുമ്മനം മത്സരിക്കണമെന്ന് ബിജെപി; പാര്‍ട്ടിയെ അനുസരിക്കുമെന്ന് കുമ്മനം

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരന്‍ വരുമെന്ന് സൂചന. കുമ്മനത്തോട് മത്സരിക്കണമെന്ന് ബിജെപി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യം ഇന്ന് എറണാകുളത്ത് ചേരുന്ന കോര്‍ കമ്മിറ്റി യോഗത്തെ അറിയിക്കും. പാര്‍ട്ടി തീരുമാനം അനുസരിക്കുമന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ഇന്നലെ ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്ന് കുമ്മനത്തെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിരുന്നു. എട്ട് ജില്ലാ കമ്മിറ്റികളാണ് കുമ്മനത്തോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മണ്ഡലം കമ്മിറ്റി അംഗങ്ങളുടെ യോഗത്തില്‍ 28ല്‍ 27 പേരും കുമ്മനത്തെ പിന്തുണച്ചിരുന്നു. രണ്ടാം സ്ഥാനത്തുള്ളത് ബിജെപി ജില്ലാ അധ്യക്ഷന്‍ എസ് സുരേഷിന്റെ പേരാണ്.

ശക്തമായ ത്രികോണ മത്സരം നടക്കാന്‍ സാധ്യതയുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. കഴിഞ്ഞ തവണ 7622 വോട്ടുകള്‍ക്കാണ് ബിജെപിയ്ക്ക് വട്ടിയൂര്‍ക്കാവില്‍ തോറ്റത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാനാകാത്തതിന്റെ ക്ഷീണം തീര്‍ക്കാനുള്ള ശ്രമത്തിലാണ് ബിജെപി.  ദേശീയ നേതൃത്വത്തിന് മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കാനും ബിജെപിയ്ക്ക് ഒരു വിജയമെങ്കിലും അനിവാര്യമാണ്.  

Editors Choice