• 16 Oct 2019
  • 09: 51 PM
Latest News arrow

അമൃതകീര്‍ത്തി പുരസ്‌കാരം കെ.ബി ശ്രീദേവിയ്ക്കും വട്ടപ്പറമ്പില്‍ ഗോപിനാഥ പിള്ളയ്ക്കും

അമൃതപുരി: അമൃതകീര്‍ത്തി പുരസ്‌കാരത്തിന് എഴുത്തുകാരി കെ.ബി ശ്രീദേവിയും കഥകളി പണ്ഡിതൻ വട്ടപ്പറമ്പില്‍ ഗോപിനാഥ പിള്ളയും അര്‍ഹരായി. ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പ്പന ചെയ്ത ശില്പവും 1,23,456 രൂപയും അടങ്ങുന്നതാണ് അമൃതകീര്‍ത്തി പുരസ്‌കാരം. 2018-ലെ പുരസ്‌കാരമാണ് കെ.ബി.ശ്രീദേവിയ്ക്ക് സമ്മാനിക്കുക. 2019-ലെ പുരസ്‌കാരം വട്ടപ്പറമ്പില്‍ ഗോപിനാഥ പിള്ളയ്ക്കും സമ്മാനിയ്ക്കും.

അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി അദ്ധ്യക്ഷനായ കമ്മിറ്റിയാണ് പുരസ്‌കാരജേതാക്കളെ തിരഞ്ഞെടുത്തത്. അമൃതാനന്ദമയിയുടെ ജന്മദിനമായ സെപ്തംബർ 27-ന് അമൃതപുരിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

ആദ്ധ്യാത്മികത, ദര്‍ശനം, വൈജ്ഞാനിക സാഹിത്യം, ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ അനിതരസാധാരണ മികവ് പുലര്‍ത്തുന്നവര്‍ക്കാണ് അമൃതകീര്‍ത്തിപുരസ്‌കാരം സമ്മാനിക്കുന്നത്. 2001-ലാണ് അമൃതകീര്‍ത്തി പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.