"ലൈംഗിക അതിക്രമ കേസുകളില്‍ ഒത്തുതീര്‍പ്പ് പാടില്ല; നിയമ ഭേദഗതി കൊണ്ടുവരണം"- ദേശീയ വനിതാ കമ്മീഷന്

ന്യൂഡല്‍ഹി: ലൈംഗിക അതിക്രമ കേസുകളില്‍ ഒത്തുതീര്‍പ്പ് പാടില്ലെന്ന് ദേശീയ വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ രേഖാ ശര്‍മ്മ. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ ക്രിമിനല്‍ കുറ്റമായി കാണണമെന്നും മൂന്ന് വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കുന്ന വിധത്തില്‍ നിയമ ഭേദഗതി വേണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ കാണിച്ച് കമ്മീഷന് കേന്ദ്രസര്‍ക്കാറിന് കത്ത് അയച്ചു.
അനുരഞ്ജനത്തിനുള്ള അവസരം പരാതിക്കാരായ സ്ത്രീകള്‍ക്ക് മുകളില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുമെന്നും ഇത് പ്രതികള്‍ക്ക് കുറ്റകൃത്യം ചെയ്യാന്‍ അവസരം ലഭ്യമാക്കുന്നതാണെന്നുമാണ് വനിതാ കമ്മീഷന് ചൂണ്ടിക്കാട്ടുന്നത്. ലിംഗപരമായ സൈബര്‍ കുറ്റകൃത്യങ്ങളെ ലൈംഗിക അതിക്രമ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും വനിതാ കമ്മീഷന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലൈംഗിക അതിക്രമ പരാതികള്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി മൂന്ന് മാസത്തില്‍ നിന്ന് ആറ് മാസത്തിലേക്ക് ഉയര്‍ത്തണമെന്നും ആവശ്യമുണ്ട്.
- വിനോദിനി ആരാണെന്ന് പോലും അറിയില്ല; കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും സന്തോഷ് ഈപ്പന്
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം