• 16 Oct 2019
  • 09: 42 PM
Latest News arrow

കുപ്രസിദ്ധ ഗുണ്ട 'പോത്ത് ഷാജി'യെ വെട്ടിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജി വെട്ടേറ്റു മരിച്ചു. തലയിൽ ആഴത്തിലുള്ള വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം  മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ.

ഷാജിയുടെ പിതാവിന്റെ സഹോദരി പുത്രനായ സജീദാണ് വെള്ളിയാഴ്ച്ച രാത്രി വെട്ടിയത്. കഴിഞ്ഞ ദിവസം വിതുര ബാറില്‍വെച്ച്  ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് ഷാജിയെ  സജീദ് പിന്തുടര്‍ന്ന് തേവൻപാറയിലെ വീട്ടിലെത്തിയപ്പോൾ വെട്ടുകത്തി കൊണ്ട് വെട്ടുകയുമായിരുന്നു. ഷാജിയെ ആക്രമിച്ച ശേഷം സജീദ് ഓടി രക്ഷപ്പെട്ടെങ്കിലും പൊലീസ് പിന്നീട് പിടികൂടി.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷാജി ഗുണ്ടാ ആക്ട് പ്രകാരവും കാപ്പ നിയമപ്രകാരവും അറസ്റ്റിലായ ആളാണ്. വീട്ടമ്മയെ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്ത കേസില്‍ അടുത്തിടെ ഇയാള്‍ പിടിയിലായിരുന്നു. കൂടാതെ മോഷണം, വധശ്രമം, ആയുധം കൊണ്ടുള്ള ആക്രമണം, മാരകമായി പരിക്കേല്‍പ്പിക്കല്‍, പിടിച്ചു പറി തുടങ്ങി നിരവധി കേസുകളിലെ  പ്രതിയാണ് 'പോത്ത് ഷാജി'.