• 16 Oct 2019
  • 09: 37 PM
Latest News arrow

കള്ളനോട്ട് കേസില്‍ അറസ്റ്റിലായ മുൻ യുവമോർച്ചാ നേതാവ് വീണ്ടും കള്ളനോട്ടുമായി പിടിയില്‍

കോഴിക്കോട്: കള്ളനോട്ട് കേസില്‍ നേരത്തെ അറസ്റ്റിലായിട്ടുള്ള മുൻ യുവമോർച്ചാ നേതാവ് വീണ്ടും അറസ്റ്റില്‍. ലക്ഷങ്ങളുടെ കള്ളനോട്ടുമായി കൊടുങ്ങല്ലൂര്‍ എസ്.എന്‍ പുരം സ്വദേശി ഏരാശേരി രാകേഷാണ് അറസ്റ്റിലായത്. രാകേഷിന്റെ കൂട്ടാളി മലപ്പുറം സ്വദേശി സുനീര്‍ അലിയും അറസ്റ്റിലായിട്ടുണ്ട്.

ഓമശ്ശേരി ഭാഗത്ത് വിതരണം ചെയ്യാനായി കെ എല്‍ 47 എച്ച്  5043 നമ്പര്‍ സ്‌കൂട്ടറില്‍ കള്ളനോട്ടുമായി എത്തിയപ്പോഴാണ് ഇവര്‍ പോലീസിന്റെ പിടിയിലാവുന്നത്. അഞ്ഞൂറിന്റെ 300 നോട്ടുകളും ഇരുനൂറിന്റെ 200 നോട്ടുകളും ഇവരില്‍ നിന്ന് പോലീസ്  പിടിച്ചെടുത്തു.

യുവമോര്‍ച്ചാ ശ്രീനാരായണപുരം കിഴക്കന്‍ മേഖല കമ്മിറ്റി പ്രസിഡന്റായിരുന്ന രാകേഷിനെ 2017 ജൂണില്‍ ഒന്നലരക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളും അച്ചടി ഉപകരണങ്ങളുമായി തൃശൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിന്നീട് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയാണ് വീണ്ടും കള്ളനോട്ട് അച്ചടി ആരംഭിച്ചത്.