''കബളിപ്പിക്കപ്പെട്ടുവെന്ന് വൈകിയാണ് അറിഞ്ഞത്''- ജോണ്‍ ബ്രിട്ടാസ്; പരിഹാസവുമായി അഡ്വ. ജയശങ്കര്‍

കൊച്ചി: മരട് ഫ്ലാറ്റുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന വിവാദത്തിന് മറുപടിയുമായി മാധ്യമപ്രവര്‍ത്തകനും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ ജോണ്‍ബ്രിട്ടാസ് രംഗത്ത്. മറ്റുള്ളവരെപ്പോലെ കബളിപ്പിക്കപ്പെട്ടുവെന്ന് വളരെ വൈകിയാണ് അറിഞ്ഞതെന്നും സുപ്രീംകോടതി വിധി പ്രകാരം ഫ്ലാറ്റ് പൊളിക്കുന്നത് തടയാനോ മറ്റെന്തെകിലും സ്വാധീനങ്ങള്‍ക്കോ ചെറുവിരല്‍ പോലും താന്‍ അനക്കിയിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം ബ്രിട്ടാസിന്റെ വിശദീകരണ കുറിപ്പിനെ പരിഹസിച്ച് അഡ്വ. ജയശങ്കറും എത്തി. എട്ടും പൊട്ടും തിരിയാത്ത ബ്രിട്ടാസിനെ ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സ് ചതിച്ചെന്നും ബ്രിട്ടാസ് ഇനി നഷ്ടപരിഹാരത്തിന് സിവില്‍ കേസ് കൊടുക്കണോന്ന് ചിന്തിക്കുകയാണെന്നും ജയശങ്കര്‍ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
RECOMMENDED FOR YOU
Editors Choice