• 16 Oct 2019
  • 09: 46 PM
Latest News arrow

ആക്ഷൻ ത്രില്ലർ 'ജാക്ക് ഡാനിയൽ' ഒരുങ്ങുന്നു

ദിലീപും തമിഴിലെ ആക്ഷൻ കിംഗ് അര്‍ജ്ജുനും ഒരുമിച്ചെത്തുന്ന ചിത്രമാണ് 'ജാക്ക് ഡാനിയൽ'. ഇതിന്റെ ഫസ്റ്റ് ഗ്ലിംപ്‌സ് വീഡിയോ പുറത്തിറങ്ങി. 29 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇരുവരുടെയും കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയാണ്. 'എ മാന്‍ വിത്ത് എ വിഷന്‍' എന്ന് ദിലീപിന്റെ കഥാപാത്രത്തെയും   'എ മാന്‍ വിത്ത് എ മിഷന്‍' എന്ന് അര്‍ജ്ജുന്റെ കഥാപാത്രത്തെയും പരിചയപ്പെടുത്തുന്നു. 'ജാക്ക് ഡാനിയൽസ്' എന്നത് മദ്യപർക്ക് ഏറെ പ്രിയപ്പെട്ട ഒരു അമേരിക്കൻ വിസ്കിയാണെങ്കിലും ഇവിടെ ജാക്കിന്റെയും ഡാനിയലിന്റെയും കഥ പറയുകയാണെന്നാണ് സൂചന.

എസ് എല്‍ പുരം ജയസൂര്യയാണ് ചിത്രം രചിച്ച് സംവിധാനം ചെയ്യുന്നത്. ആക്ഷൻ ത്രില്ലറാണ്   'ജാക്ക് ഡാനിയൽ'. പീറ്റര്‍ ഹെയ്ന്‍, കനല്‍ കണ്ണന്‍, സുപ്രീം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്റ്റണ്ട് കൊറിയോഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്നത്. ഷാന്‍ റഹ്മാനും ഗോപി സുന്ദറും സംഗീത സംവിധാനം നിർവ്വഹിക്കുന്നു. ഛായാഗ്രഹണം- ശിവകുമാര്‍ വിജയന്‍. എഡിറ്റിംഗ്- ജോണ്‍ കുട്ടി. നിര്‍മ്മാണം- ഷിബു കമല്‍ തമീന്‍സ്.