സ്ത്രീധന പീഡനം: മരുമകളെ ക്രൂരമായി മര്‍ദ്ദിച്ച് റിട്ട. ജഡ്ജിയും ഭാര്യയും മകനും; വീഡിയോ പുറത്ത്

ഹൈദരബാദ്: സ്ത്രീധനത്തെ ചൊല്ലി മരുമകളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ഹൈക്കോടതി ജഡ്ജിയുടെയും ഭാര്യയുടെയും മകന്റെയും വീഡിയോ പുറത്ത്. ഹൈദരബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന നൂട്ടി രാമമോഹന റാവുവും കുടുംബവുമാണ് മരുമകളെ ക്രൂരമായി മര്‍ദ്ദിച്ചത്. പേരക്കുട്ടികളുടെ മുന്നില്‍ വെച്ചായിരുന്നു മര്‍ദ്ദനം.
വാക്ക് തര്‍ക്കത്തിന് പിന്നാലെ റാവുവിന്റെ മകന് മരുമകളെ അടിച്ച് സോഫയില്‍ ഇടുന്നതും പേരക്കുട്ടികളുടെ മുന്നില്‍ വച്ച് ഭാര്യയും റാവുവും ചേര്‍ന്ന് മകന്റെ ഭാര്യയെ മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
സംഭവത്തില്‍ നൂട്ടി രാമമോഹന റാവുവിനും ഭാര്യ നൂട്ടി ദുര്‍ഗ ജയ ലക്ഷ്മിയ്ക്കും മകന് നൂട്ടി വസിഷ്ടക്കുമെതിരെ ഗാര്‍ഹിക പീഡനത്തിന് മരുമകള്‍ സിന്ധു പരാതി നല്‍കിയിട്ടുണ്ട്. സിനിമ കഴിഞ്ഞ് തിരിച്ച് വന്നപ്പോള്‍ താന്‍ ഉറങ്ങുന്നത് കണ്ടതോടെയാണ് ഭര്‍ത്താവ് മര്‍ദ്ദനം തുടങ്ങിയതെന്ന് സിന്ധു പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ വന്നതോടെ താന്‍ സഹായത്തിനായി ഒച്ചവച്ചു. ഇതോടെയാണ് റിട്ട.ജഡ്ജിയും ഭാര്യയും മകനെ സഹായിക്കാന്‍ എത്തിയതെന്ന് സിന്ധു പരാതിയില്‍ പറയുന്നു.